മെറാൾഡ് ജുവൽസ് നവീകരിച്ച ഷോറൂം നാടിന് സമർപ്പിച്ചു
കോഴിക്കോട് :വ്യത്യസ്ത ഡിസൈൻ സ്വർണ - ഡയമണ്ട് ആഭരണങ്ങൾ വിശാലമായ ഷോറൂമിൽ ഒരുക്കിയ പ്രമുഖ ബ്രാൻഡ് മെറാൾഡ ജ്വൽസിൻ്റെ നവീകരിച്ച ഷോറൂം നാടിന് സമർപ്പിച്ചു.പ്രമുഖ ബോളിവുഡ് നടിയും മെറാൾഡയുടെ ബ്രാൻ്റ് അംബാസഡറുമായ മൃണാൾ ഠാക്കൂർ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ആദ്യമായി എത്തിയ മൃണാൾ ഠാക്കൂറിനെ ഹർഷാരവത്തോടെയാണ് വരവേറ്റത് . മലയാളം കേട്ടാൽ മനസിലാകുമെന്ന് മലയാളവും ഇംഗ്ലീഷിലും ചേർത്ത് പറഞ്ഞപ്പോൾ ഏതൊക്കെ വാക്ക് വേണമെന്ന് സദസിനോടായി അവതാരക
രഞ്ജിനി ഹരിദാസിന്റെ ചോദ്യം .ഓരോ മലയാളം വാക്കും സദസിൽ നിന്ന് ഉയർന്നപ്പോൾ വളരെ വേഗത്തിൽ മൃണാൾ ഠാക്കൂർ അതേറ്റ് പറഞ്ഞു. പാട്ടു പാടിയും സെൽഫിയെടുത്തും കോഴിക്കോടിൻ്റെ സ്നേഹത്തിന് നന്ദി പറഞ്ഞാണ് താരം മടങ്ങിയത്.മൃണാൾ ഠാക്കൂറിൽ നിന്നും
ഡോ ഉമ്മുകുൽത്തു ജുനൈഷ് ( ബിലൗ ഡയമണ്ട് ) , വഹീദ മെഹറൂഫ് മണലൊടി ( റൂഹാനി പോൾക്കി ) , നിള വിഷ്ണു (അനന്ത - ഹെറിറ്റേജ് ജ്വല്ലറി ), ബിജുന ഷക്കീൽ ( സാഗ -ഡിസൈനർ ആൻ്റിക്) , റസീന സന്നാഫ് പാലക്കണ്ടി ( യു - 18 കാരറ്റ് ലൈഫ് സ്റ്റൈൽ ജ്വല്ലറി ) , സുബൈർ കൊളക്കാടൻ ( റെയർ അൺ കട്ട് ഡയമണ്ട് ) , സി കെ മുസ്ഥഫ തലശ്ശേരി ( നവ - യൂണിക്കിലി പ്രഷ്യസ് )
എന്നിവർ ആദ്യ വിൽപ്പന സ്വീകരിച്ചു.
ചടങ്ങിൽ ചെയർമാൻ ആൻ്റ് മാനേജിംഗ് ഡയറക്ടർ അബ്ദുൽ ജലീൽ ഇടത്തിൽ ,
ഡോ ആസാദ് മൂപ്പൻ ,
വി കെ സി മമ്മദ് കോയ ,
പി വി ചന്ദ്രൻ ,
ഡോ. കെ മൊയ്തു ,
ഇൻ്റർനാഷണൽ എം ഡി മുഹമ്മദ് ജസീൽ , എക്സിക്യൂട്ടീവ് ഡയറക്ടർ മുഹമ്മദ് ഷാനിൽ , ഡയറക്ടർമാരായ കെ പി അഹമ്മദ് കുട്ടി, എൻ ലബീബ്,
സി എം നജീബ് , പി കെ അജ്മൽ , മുഹമ്മദ് ഉണ്ണി ഒളകര എന്നിവർ പങ്കെടുത്തു. കോഴിക്കോട് അരയിടത്ത് പാലത്താണ് ഷോറും.ഉദ്ഘാടനത്തോടനുബന്ധിച്ച് ഒട്ടേറെ ഓഫറുകൾ ഈ മാസം 28 വരെ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ചെയർമാൻ ആൻ്റ് മാനേജിംഗ് ഡയറക്ടർ അബ്ദുൽ ജലീൽ ഇടത്തിൽ അറിയിച്ചു.
ഫോട്ടോ :
പ്രമുഖ ബ്രാൻഡ് മെറാൾഡ ജ്വൽസിൻ്റെ നവീകരിച്ച ഷോറൂം നാടിന് സമർപ്പിച്ചു.
പ്രമുഖ ഹോളിവുഡ് നടിയും മെറാൾഡയുടെ ബ്രാൻ്റ് അംബാസഡറുമായ മൃണാൾ ഠാക്കൂർ ഉദ്ഘാടനം ചെയ്യുന്നു.