ആവേശമായി മലബാര്‍ റിവര്‍ ഫെസ്റ്റിവൽ : വാട്ടര്‍ കയാക്കിങ് മത്സരം സമാപിച്ചു, അമിത് താപ്പ രാജയും അമേരിക്കക്കാരി ഇവ റാണിയുമായി.
സ്വന്തം ലേഖകൻ .
കോഴിക്കോട് :കോടഞ്ചേരി പഞ്ചായത്തിലെ ചാലിപ്പുഴയിലും തിരുവമ്പാടി പഞ്ചായത്തിലെ ഇരുവഴിഞ്ഞി പുഴയിലുമായി നടന്ന ഒൻപതാമത് മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ ഭാഗമായുള്ള വൈറ്റ് വാട്ടര്‍ കയാക്കിങ് മത്സരം സമാപിച്ചു .
ഈ വർഷത്തെ റാപ്പിഡ് രാജയായി ഉത്തരാഗഡിൽ നിന്നെത്തിയ
അമിത് താപ്പ എന്ന ഗപ്പുവിനേയും
റാപ്പിഡ് റാണി യായി അമേരിക്കയിൽ നിന്നും എത്തിയ ഇവ യെയും തെരെഞ്ഞെടുത്തു.
കേരള ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റി, ജില്ലാ പഞ്ചായത്ത്, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ , ഇന്ത്യന്‍ കയാക്കിങ് ആന്‍ഡ് കനോയിങ് അസോസിയേഷനുമായി ചേര്‍ന്നാണ് അന്തർ ദേശീയ കയാക്കിങ് മത്സരം സംഘടിപ്പിച്ചത്.
അന്താരാഷ്ട്ര-ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ട നിരവധി കയാക്കിംഗ് താരങ്ങളാണ് മത്സരത്തില്‍ പങ്കെടൂത്തത് .
മലയോരത്തിന്റെ ടൂറിസം വികസനത്തിന് ഊർജ്ജം പകർന്നുകൊണ്ട് ആയിരകണക്കിന് കാണികളാണ് മൂന്നു ദിവസങ്ങളിലായി എത്തിയത്.
ഇന്റർനാഷണൽ താരങ്ങൾ പങ്കെടുത്ത പ്രഫഷണൽ എക്ട്രീം കയാക് സ്ലാലോം, ഡൗണ്‍ റിവര്‍ എന്നീ മത്സരങ്ങൾ ഏറെ ജന ശ്രദ്ധ നേടി .
ഇലന്തുകടവിൽ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.
ലിന്റോ ജോസഫ് എം എൽ എ അധ്യക്ഷത വഹിച്ചു.വിജയികൾക്കുള്ള സമ്മാനവും മന്ത്രി വിതരണം ചെയ്തു.
നേരത്തെ പുലിക്കയത്തു 1.65 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച കയാക്കിങ് സെന്ററും മന്ത്രി ഉദ്ഘാടനം ചെയ്തു.അടുത്ത വർഷം കായിക വകുപ്പിന്റെ സഹകരവും കയാക്കിങ് മത്സരത്തിനുണ്ടാകുമെന്ന് കായിക വകുപ്പ് മന്ത്രി വി അബ്ദു റഹിമാൻ പ്രഖ്യാപിച്ചിരുന്നു.