ആശ്വാസ് പദ്ധതി  വ്യാപാരി സമൂഹത്തിന് ആത്മവിശ്വാസം വർദ്ദിപ്പിക്കും : മന്ത്രി പി എ മുഹമ്മദ് റിയാസ്
ആശ്വാസ് പദ്ധതി വ്യാപാരി സമൂഹത്തിന് ആത്മവിശ്വാസം വർദ്ദിപ്പിക്കും : മന്ത്രി പി എ മുഹമ്മദ് റിയാസ്
Atholi News3 Sep5 min

ആശ്വാസ് പദ്ധതി

വ്യാപാരി സമൂഹത്തിന് ആത്മവിശ്വാസം വർദ്ദിപ്പിക്കും : മന്ത്രി പി എ മുഹമ്മദ് റിയാസ്



കോഴിക്കോട് :സഹപ്രവർത്തകർക്ക് തണലേകുന്ന ഒരു പ്രവർത്തനമെന്ന നിലയിൽ ആശ്വാസ് പദ്ധതി വ്യാപാരികൾക്കും അവരുടെ കുടുംബത്തിനും ആത്മ വിശ്വാസം വർദ്ദിപ്പിക്കുമെന്ന്

പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് .

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആശ്വാസ് പദ്ധതിയുടെ പ്രഥമ ധനസഹായ വിതരണം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അവനവനിലേക്ക് മനുഷ്യൻ ചുരുങ്ങി കൊണ്ടിരിക്കുന്ന ഈ കാലത്ത് ഇത്തരം സംഘടനാ പ്രവർത്തനങ്ങൾ മാതൃകാപരമാണ്.

സംസ്ഥാന സർക്കാറിന്റെ റോഡ് വികസനത്തിൽ വ്യാപാരികൾ വലിയ പിന്തുണയാണ് നൽകിയത്. ടൂറിസം വികസനത്തിൽ വ്യാപാരികളുടെ പങ്ക് വലുതാണ് , ടൂറിസം വികസിക്കുന്നിടത്ത് വ്യാപാരം വർദ്ദിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സി എച്ച് ഫ്ലൈ ഓവർ നിർമ്മാണവുമായി ബന്ധപ്പെട്ട് പ്രതിസന്ധിയിലായ വ്യാപാരികളെ സംരക്ഷിക്കുമെന്ന് മന്ത്രി വേദിയിൽ ഉറപ്പ് നൽകി.

news image

ചടങ്ങിൽ ജില്ലാ വൈസ് പ്രസിഡന്ററ് എ.വി. എം കബീർ അധ്യക്ഷത വഹിച്ചു.

സംസ്ഥാന പ്രസിഡന്റ് രാജു അപ്സര മുഖ്യാതിഥിയായിരുന്നു.

ആശ്വാസ് പദ്ധതിയിൽ അർഹരായ 5 കുടുംബങ്ങൾ 10 ലക്ഷം രൂപ വീതം ഏറ്റുവാങ്ങി.


മുൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ. ഹസ്സൻ കോയ , സംസ്ഥാന സെക്രട്ടറി പി.കെ. ബാപ്പു ഹാജി, ജില്ലാ പ്രസിഡന്റ് അഷ്‌റഫ്‌ മൂത്തേടത്ത്,ജില്ലാ ട്രഷറർ വി.സുനിൽ കുമാർ ,

യൂത്ത് വിംഗ് സംസ്ഥാന പ്രസിഡന്റ് സലീം രാമനാട്ടുകര , ജില്ലാ ഭാരവാഹികളായ എം.ഷാഹുൽ ഹമീദ്, കെ.പി. മൊയ്തീൻ കോയ, കെ. സരസ്വതി,എരോത്ത് ഇഖ്ബാൽ എന്നിവർ സംസാരിച്ചു.

ജില്ലാ ജനറൽ സെക്രട്ടറി ജിജി കെ.തോമസ് സ്വാഗതവും ആശ്വാസ് പദ്ധതി ട്രഷറർ

കെ.ടി. വിനോദ് നന്ദിയും പറഞ്ഞു.




1-ഫോട്ടോ:പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ആശ്വാസ് പദ്ധതി ഒരു കുടുംബത്തിന് നൽകി ഉദ്ഘാടനം ചെയ്യുന്നു.


2.ഫോട്ടോ:പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ആശ്വാസ് പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.

Tags:

Recent News