നാദാപുരത്ത് മാലിന്യം കത്തിക്കുന്നതിനിടെ
വസ്ത്രത്തിലേക്ക് തീ പടർന്നു; പൊള്ളലേറ്റ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
നാദാപുരം : മാലിന്യം കത്തിക്കുന്നതിനിടെ തീ പടർന്ന്
പൊള്ളലേറ്റ വീട്ടമ്മയ്ക്ക് ദാരുണ അന്ത്യം . ചെക്യാട് സ്വദേശിനി തിരുവങ്ങോത്ത് താഴെകുനി കമല (62) ആണ് മരിച്ചത് കഴിഞ്ഞ ദിവസം വീട്ടുപറമ്പിൽ ചപ്പുച്ചവറുകൾ കത്തിക്കുന്നതിനിടെ കമലയുടെ വസ്ത്രത്തിലേക്ക് തീ പടരുകയായിരുന്നു. തുടർന്ന് ഗുരുതരമായി പൊള്ളലേറ്റ കമലയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഇന്ന് രാവിലെയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നുഭർത്താവ്: കുഞ്ഞിരാമൻ( പൊതുമരാമത്ത് കരാറുകാരൻ ), മകൾ. സുനിത. മരുമകൻ. അജയൻ, സഹോദരങ്ങൾ- പാലഞ്ചലിൽ രാധ, ചന്ദ്രൻ, മനോജൻ, പരേതനായ ബാലൻ.