വയനാടിന് കൈത്താങ്ങ് :  കോളിയോട്ടം താഴം റെസിഡൻസ് അസോസിയേഷൻ്റെ കരുതൽ ;   ദുരിതാശ്വാസ നിധിയിലേക്ക് തുക
വയനാടിന് കൈത്താങ്ങ് : കോളിയോട്ടം താഴം റെസിഡൻസ് അസോസിയേഷൻ്റെ കരുതൽ ; ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറി
Atholi News5 Sep5 min

വയനാടിന് കൈത്താങ്ങ് :

കോളിയോട്ടം താഴം റെസിഡൻസ് അസോസിയേഷൻ്റെ കരുതൽ ; 

ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറി




അത്തോളി : വയനാട് ഉരുൾപൊട്ടൽ ദുരിത ബാധിതർക്ക് ഒരു റെസിഡൻസ് അസോസിയേഷൻ്റെ കരുതൽ.   

കോളിയോട്ടം താഴം റെസിഡൻസ് അസോസിയേഷൻ

അംഗങ്ങളിൽ നിന്നും സ്വരൂപിച്ച 46, 000 രൂപയുടെ ചെക്ക് ജില്ലാ കലക്ടർക്ക് കൈമാറി . ബുധനാഴ്ച രാവിലെ കലക്ടറുടെ ചേംബറിൽ എത്തിയാണ് അസോസിയേഷൻ പ്രസിഡന്റ് എൻ പി സത്യനാഥൻ ,

സെക്രട്ടറി ഗംഗാധരൻ മാസ്റ്റർ ആശീർവാദ് എന്നിവർ ചേർന്ന് ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിങിന് തുക ഏൽപ്പിച്ചത് .

ട്രഷർ എൻ പി ഷനോദ് , 

സുഗണൻ ഗീതം ,

അനിൽകുമാർ നന്ത്യാളി , 

രാജീവൻ ഇന്ദീവരം ,

 ഷോളി ഇന്ദീവരം എന്നിവർ പങ്കെടുത്തു. പ്രദേശത്ത്

ജീവകാരുണ്യ പ്രവർത്തനങ്ങൾ , നിയമ - ആരോഗ്യ തുടങ്ങിയ പൊതു വിഷയങ്ങളിൽ ബോധവൽക്കരണ ക്ലാസുകൾ നൽകി മാതൃകയാണ് കോളിയോട്ടം താഴം റെസിഡൻസ് അസോസിയേഷൻ . 

" 145 വീട്ടുകാർ ഉൾപ്പെട്ട അംഗങ്ങളിൽ നിന്നും 112 പേരിൽ നിന്നുള്ള പങ്കാളിത്തമാണ് ഈ തുക , ഒപ്പം കൈകോർക്കാനായതിൽ അഭിമാനം " സെക്രട്ടറി എൻ പി സത്യനാഥൻ അത്തോളി ന്യൂസിനോട്‌ പറഞ്ഞു.

Recent News