രാത്രിയുടെ മറവിൽ ചോയിക്കുളത്ത് മാലിന്യം ഓടയിൽ തള്ളുന്നതായി പരാതി
അത്തോളി : വീടുകളിൽ നിന്നും നീക്കം ചെയ്യുന്ന മാലിന്യം രാത്രിയുടെ മറവിൽ ഓടയിൽ തള്ളുന്നതായി പ്രദേശ വാസികളുടെ പരാതി. ചോയികുളം - കൊങ്ങന്നൂർ
റോഡിൽ പുത്തരിക്കണ്ടം വയൽ ഭാഗത്തുള്ള സംസ്ഥാന പാതയോട് ചേർന്നുള്ള ഡ്രൈനേജിലേക്കാണ് വീടുകളിലെ ഉപയോഗ ശൂനമായ മരുന്ന് , പാമ്പേർസ് , നാപ്കിൻ അടക്കം കവറുകളിലാക്കി പുറം തള്ളുന്നത്.ഗ്രാമ പഞ്ചായത്ത് ഹരിത കർമ്മ സേന ശാസ്ത്രീയമായി ശേഖരിക്കുന്ന സംവിധാനങ്ങൾ ഉണ്ടെന്നിരിക്കെയാണ് ഇത്തരം നീച പ്രവർത്തികൾ നിർബാധം തുടരുകയായെന്ന് പ്രദേശ വാസികൾ പറയുന്നു.ഇത് സംബന്ധിച്ച് പരാതി ഒരു മാസം മുമ്പ് പഞ്ചായത്ത് ആരോഗ്യ വിഭാഗത്തിന് നൽകിയിരുന്നു.
വാർഡ് മെമ്പർ ക്കൊപ്പം ഹെൽത്ത് ഇൻസ്പെക്ടർ സന്ദർശിച്ചിരുന്നു.50 രൂപ മുടക്കിയാൽ ഹരിത കർമ്മ സേനാ പ്രവർത്തകർ വീടുകളിൽ എത്തി മാലിന്യം ശേഖരിക്കും ,എന്നാൽ ഈ തുക മുടക്കാൻ പ്രയാസം നേരിടുന്നവരാണോ ഇത്തരം പ്രവർത്തി ചെയ്യുന്നതെന്ന് സംശയിക്കുന്നു . അധികൃതർ നടപടി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് പ്രദേശ വാസികൾ.