ജ്വല്ലറിയിൽ നിന്നും സ്വർണ്ണം മോഷ്ടിച്ചു; തലക്കുളത്തൂർ സ്വദേശിനി അറസ്റ്റിൽ
ജ്വല്ലറിയിൽ നിന്നും സ്വർണ്ണം മോഷ്ടിച്ചു; തലക്കുളത്തൂർ സ്വദേശിനി അറസ്റ്റിൽ
Atholi NewsInvalid Date5 min

ജ്വല്ലറിയിൽ നിന്നും സ്വർണ്ണം മോഷ്ടിച്ചു; തലക്കുളത്തൂർ സ്വദേശിനി അറസ്റ്റിൽ



കോഴിക്കോട് : ജ്വല്ലറിയിൽ നിന്നും സ്വർണ്ണ മൂക്കുത്തി മോഷ്ടിച്ച കോഴിക്കോട് തലക്കളത്തൂർ പാലോറമല സ്വദേശിനി ശിവപാർവ്വം വീട്ടില്‍  മാളവിക (24)യെ  നടക്കാവ് പോലീസ് പിടികൂടി. 

സെപ്റ്റംബർ 13 നായിരുന്നു കേസിനാസ്പദമായ സംഭവം. അരയിടത്ത് പാലത്തുള്ള തനിഷ്ക് ജ്വല്ലറിയിൽ സ്വർണ്ണം വാങ്ങാനെന്ന വ്യാജേന എത്തിയ യുവതി ജ്വല്ലറി സെയിൽമാൻ

മാരുടെ കണ്ണ് വെട്ടിച്ച് സ്വർണ്ണ മൂക്കുത്തി മോഷ്ടിച്ചുകൊണ്ടു

പോകുകയായിരുന്നു. ജ്വല്ലറിയിൽ നിന്നും സ്വർണ്ണ മൂക്കുത്തി മോഷണം പോയെന്ന് മനസ്സിലാക്കിയ ജ്വല്ലറി മാനേജർ നടക്കാവ് പോലീസ് സ്റ്റേഷനിൽ പരാതി നൽകി, പോലീസ് ഉടൻ തന്നെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയായിരുന്നു. ജ്വല്ലറിയിലെ സി സി ടി വി ദൃശ്യങ്ങളും, സൈബർസെല്ലുമായി ചേർന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിൽ നിന്നും പ്രതിയെക്കുറിച്ച് മനസ്സിലാക്കുകയും അന്വേഷണസംഘം തലക്കളത്തൂർ വെച്ച് പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു. നടക്കാവ് പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ 

ലീല, അസ്സി സബ്ബ് ഇൻസ്പെക്ടർ വിജേഷ്, സി പി ഒ മാരായ സമദ്, ഷൈന, ജിതേഷ് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 

തുടർന്ന് കോടതിയിൽ ഹാജരാക്കി

Recent News

തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ   48.47 ഉം ഉള്ളിയേരിയിൽ  47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്ത
തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ 48.47 ഉം ഉള്ളിയേരിയിൽ 47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്തി (സമയം : 12.50 pm ) ജില്ലയിൽ പോളിംഗ് 50 ശതമാനം പിന്നിട്ടു. നിലവിലെ പോളിംഗ് - 50.23% സമയം 1.08 pm 01- അഴിയൂര്‍ - 49.01 02- എടച്ചേരി- 52.39 03- നാദാപുരം- 46.08 04- കായക്കൊടി- 43.03 05- മൊകേരി- 44.4 06- പേരാമ്പ്ര- 46.08 07- മേപ്പയ്യൂര്‍- 48.88 08- ഉള്ള്യേരി- 47.64 09- പനങ്ങാട്-45.82 10- പുതുപ്പാടി- 44.54 11- താമരശ്ശേരി- 48.16 12- കോടഞ്ചേരി- 42.62 13- കാരശ്ശേരി- 46.33 14- ഓമശ്ശേരി- 48.82 15- ചാത്തമംഗലം- 47.57 16- പന്തീരങ്കാവ്- 47.68 17- കടലുണ്ടി- 45.88 18- കുന്ദമംഗലം- 45.62 19- കക്കോടി- 52.47 20- ചേളന്നൂര്‍- 51.28 21- നരിക്കുനി- 47.4 22- ബാലുശ്ശേരി- 48.23 23- കാക്കൂര്‍- 48.1 24- അത്തോളി- 48.47 25- അരിക്കുളം- 45.85 26- പയ്യോളി അങ്ങാടി-47.87 27- മണിയൂര്‍- 50.67 28- ചോറോട്- 51.07
Atholi News11 Dec