
പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, കാനത്തിൽ ജമീലയുടെ വീട് സന്ദർശിച്ചു
അത്തോളി :അന്തരിച്ച എം എൽ എ കാനത്തിൽ ജമീലയുടെ കുടുംബത്തെ അനുശോചനം അറിയിക്കാൻ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ചോയികുളത്തെ കാനത്തിൽ വീട്ടിൽ എത്തി.തിങ്കളാഴ്ച വൈകീട്ട് ആറോടെയായിരുന്നു സന്ദർശനം. പ്രതിപക്ഷ നേതാവിനെ ജമീലയുടെ ഭർത്താവ് അബ്ദുറഹിമാൻ , മകൾ അനുജ ഷുഹൈജ് , സഹോദരൻ ജമാൽ , സഹോദരി ഭർത്താവ് ഷുഹൈബ് എന്നിവർ ചേർന്ന് സ്വീകരിച്ചു. 10 മിനിറ്റ് നേരം പ്രതിപക്ഷ നേതാവ് കുടുംബാംഗങ്ങളുമായി സംസാരിച്ചു. രാഷ്ട്രീയത്തിലുപരി സുഹൃദം കാത്ത് സൂക്ഷിക്കുന്ന വ്യക്തിത്വമായിരുന്നു ജമീലയുടെതെന്ന് അദ്ദേഹം അനുസ്മരിച്ചു.
മരണ ദിവസം സ്ഥലത്തുണ്ടായിരുന്നില്ലന്നും അദ്ദേഹം പറഞ്ഞു, തിങ്കളാഴ്ച വൈകിട്ട് അത്തോളിയിൽ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ പ്രസംഗിച്ചതിന് ശേഷം പ്രതിപക്ഷ നേതാവ് ചോയികുളത്തെ കാനത്തിൽ വീട് സന്ദർശിക്കുകയായിരുന്നു. അദ്ദേഹത്തോടൊപ്പം പഞ്ചായത്ത് യു ഡി എഫ് നേതാക്കളും പ്രവർത്തകരും ഉണ്ടായിരുന്നു.