പുത്തഞ്ചേരി എൽ പി സ്കൂൾ മുറ്റത്ത് ചന്ദന തൈ നട്ടു
അത്തോളി : കെ, എസ് ഇ ബി വർക്കേഴ്സ് അസോസിയേഷൻ സി ഐ ടി യു പുത്തഞ്ചേരി ഗവൺമെന്റ് എൽ പി സ്കൂൾ മുറ്റത്ത് ചന്ദനതൈ നട്ടു.
ഉള്ളിയേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി അജിത ഉദ്ഘാടനം ചെയ്തു.
അത്തോളി സെക്ഷൻ ഓഫീസിന്റെ പരിധിയിൽപ്പെട്ട സ്കൂളിൽ
മറയൂർ വിഭാഗത്തിൽപ്പെട്ട ചന്ദനതൈകളാണ് നട്ടത്. കെ എസ് ഇ ബി വർക്കേഴ്സ് അസോസിയേഷൻ സി ഐ ടി യു അത്തോളി സെക്രട്ടറി ബൈജു കെ,
ഹെഡ് മാസ്റ്റർ ഗണേശൻ കക്കഞ്ചേരി ,ഡിവിഷൻ ഭാരവാഹികളായ സജീവൻ, ജീഷ്, മനോജ് പുത്തഞ്ചേരി എന്നിവർ പങ്കെടുത്തു.
ഫോട്ടോ: പുത്തഞ്ചേരി ഗവ എൽ പി സ്കൂളിൽ KSEB വർക്കേഴ്സ് അസോസിയേഷൻ അത്തോളി (CITU) ചന്ദനതൈകൾ നടുന്നു.