ബീച്ച് ശുചീകരത്തൊഴിലാളികൾക്ക് ആദരവ്;
കാലിക്കറ്റ് ബീച്ച് കൂട്ടായ്മയുടെ ഓണാഘോഷം ശ്രദ്ധേയമായി
കോഴിക്കോട് :കടൽത്തീരം ശുചീകരിക്കുന്ന തൊഴിലാളികളെ ആദരിച്ച് ഓണം ആഘോഷിച്ചു.
ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ സഹകരണത്തോടെ കാലിക്കറ്റ് ബീച്ച് കൂട്ടായ്മ
നടത്തിയ ജനകീയ പൂക്കളം പരിപാടിയിലാണ് വേറിട്ട ആദരവ് സംഘടിപ്പിച്ചത്.
സ്ഥിരം ബീച്ച് നടത്തക്കാരും ബീച്ച് സന്ദർശകരും ചേർന്നാണ് ജനകീയ പൂക്കളം ഒരുക്കിയത്.
കോർപ്പറേഷൻ കൗൺസിലർ എസ് കെ അബൂബക്കർ ഉദ്ഘാടനം ചെയ്തു.
കോർപ്പറേഷൻ കൗൺസിലർ കെ മൊയ്തീൻ കോയ മുഖ്യാതിഥിയായി.
ചടങ്ങിൽ ബീച്ച് ശുചീകരണ തൊഴിലാളികളായ 6 പേരെയും കാലിക്കറ്റ് ബീച്ച് കൂട്ടായ്മയിലെ അംഗങ്ങളായ പി എഫ് രാജു , കെ അരുൺ ദാസ്, സി പി എം സാലു , ടുബാക്കോ ആലിക്കോയ എന്നിവരെയും ആദരിച്ചു.
സലീം മുല്ലവീട്ടിൽ അവതരിപ്പിച്ച മാജിക് ഷോ കാണികൾക്ക് ആവേശമായി.
കൂട്ടായ്മ പ്രസിഡന്റ് എൻ ഇ മനോഹർ അധ്യക്ഷത വഹിച്ചു.
ഡി ടി പി സി മാനേജർ പി നിഖിൽ , ബീച്ച് കൂട്ടായ്മ ജനറൽ സെക്രട്ടറി എൻ സി അബ്ദുല്ലക്കോയ ,
ട്രഷറർ ബാബു പാലക്കണ്ടി കെൻസ , സി മുജീബ് റഹ്മാൻ കെൻസ , സ്പോർട്സ് കൗൺസിൽ മെമ്പർ കെ വി അബ്ദുൾ മജീദ്, പി ടി ആസാദ്, ബി.ജി സജി, പി പി ഫയാസ് , കെ മനോജ് കുമാർ എന്നിവർ സംസാരിച്ചു.
ഫോട്ടോ:ചടങ്ങിൽ ബീച്ച് ശുചീകരണ തൊഴിലാളികളെ കാലിക്കറ്റ് ബീച്ച് കൂട്ടായ്മ ട്രഷറർ ബാബു പാലക്കണ്ടി കെൻസ ആദരിക്കുന്നു.
ഫോട്ടോ: ജനകീയ പൂക്കളം ഒരുക്കി കാലിക്കറ്റ് ബീച്ച് കൂട്ടായ്മ പ്രവർത്തകർ - ബാബു പാലക്കണ്ടി കെൻസ , എൻ സി അബ്ദുല്ലക്കോയ എന്നിവർ സമീപം.