അത്തോളി ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതി: ആടുകളെ വിതരണം ചെയ്തു
അത്തോളി ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതി: ആടുകളെ വിതരണം ചെയ്തു
Atholi NewsInvalid Date5 min

അത്തോളി ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതി:

ആടുകളെ വിതരണം ചെയ്തു





അത്തോളി: അത്തോളി ഗ്രാമപഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ ആട് വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജൻ ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡണ്ട് സി.കെ. റിജേഷ് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അംഗങ്ങളായ ഷീബ രാമചന്ദ്രൻ ,സുനീഷ് നടുവിലയിൽ മെമ്പർമാരായ സന്ദീപ് നാലുപുരക്കൽ, വാസവൻ പൊയിലിൽ എന്നിവർ പ്രസംഗിച്ചു.

ഓരോ വാർഡിലും ഒരു എസ് സി, ഒരു ജനറൽ ആളുകൾക്കാണ് ആട് വിതരണം ചെയ്തത്.എസ് സി ക്കാർ 3000 രൂപ ജനറൽ 6000 രൂപയുമാണ് ഗുണഭോക്ത വിഹിതം അടയ്ക്കേണ്ടത്.

ഒരാൾക്ക് 2 വീതം ആട്കളെയാണ് വിതരണം ചെയ്തത്. വെറ്റി.ഡോ: ഹിബ ബഷീർ സ്വാഗതവും സരോജനി.കെ .നന്ദിയും പറഞ്ഞു.

Recent News