ഉള്ളിയേരിയിൽ മഹിളാ സ്നേഹ കൂട്ടായ്മ
ഉള്ളിയേരിയിൽ മഹിളാ സ്നേഹ കൂട്ടായ്മ
Atholi News20 Aug5 min

ഉള്ളിയേരിയിൽ മഹിളാ സ്നേഹ കൂട്ടായ്മ.


ഉള്ളിയേരി : അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ഉള്ളിയേരി മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ "ഇന്ത്യയെ രക്ഷിക്കാൻ മഹിളാ സ്നേഹ കൂട്ടായ്മ" സംഘടിപ്പിച്ചു.

പരിപാടി കുടുംബശ്രീ ജില്ലാ മിഷൻ മുൻ കോർഡിനേറ്റർ പി സി കവിത ഉദ്ഘാടനം ചെയ്തു. എസ് എഫ് ഐ ജില്ലാ കമ്മറ്റി അംഗം നന്ദന സന്തോഷ് അദ്ധ്യക്ഷത വഹിച്ചു.

ചടങ്ങിൽ ഷാജു ചെറുക്കാവിൽ, ഗീത വടക്കേടത്ത്,ഇ എം ബഷീർ എന്നിവർ സംസാരിച്ചു.

ബിന്ദു കളരിയുള്ളതിൽ സ്വാഗതവും നളിനി എം എം നന്ദിയും പറഞ്ഞു.

Tags:

Recent News