ഉത്തര കേരളത്തിന്റെ ടൂറിസം സാധ്യതകളുമായി
മലബാർ ടൂറിസം മീറ്റ് 2023 ഒരുങ്ങുന്നു;ഡിജിറ്റൽ ലോഗോ പ്രകാശനം ചെയ്തു.
കോഴിക്കോട് : ഉത്തര കേരളത്തിന്റെ ടൂറിസം സാധ്യതകൾ ലോകത്തെ പരിചയപ്പെടുത്താൻ ലക്ഷ്യമിട്ട് മലബാർ ടൂറിസം കൗൺസിലിന്റെ നേതൃത്വത്തിൽ സെപ്റ്റംബർ 14, 15, 16 തിയ്യതികളിൽ വടകര ഇരിങ്ങൽ സർഗ്ഗാലയിൽ വെച്ച് മലബാർ ടൂറിസം മീറ്റ് സംഘടിപ്പിക്കുന്നു. പരിപാടിയുടെ ലോഗോ പ്രകാശനം മലബാർ ടൂറിസം സൊസൈറ്റി പ്രസിഡന്റ് എം പി എം മുബഷീർ നിർവ്വഹിച്ചു. ടൂറിസം രംഗത്ത് അന്തർദേശീയ തലത്തിലുള്ള പുതിയ ട്രെൻഡുകൾ അറിയാനും, കേരളത്തിന്റെ പ്രത്യേകിച്ച് മലബാറിന്റെ ടൂറിസം സാധ്യതകളെ പരിചയപ്പെടാനുമുള്ള വേദി ഒരുക്കുകയാണ് മലബാർ ടൂറിസം മീറ്റെന്ന് എം പി എം മുബഷീർ പറഞ്ഞു.
മലബാർ ടൂറിസം കൗൺസിൽ പ്രസിഡന്റ് സജീർ പടിക്കൽ അധ്യക്ഷത വഹിച്ചു.
ഉപദേശക സമിതി അംഗം ടി പി എം ഹാഷിർ അലി,
കാലിക്കറ്റ് ചേംബർ പ്രസിഡന്റ് റാഫി പി ദേവസ്യ, ഡ്രീം ചാലിയാർ സെക്രട്ടറി ഗുലാം ഹുസൈൻ കൊളക്കാടൻ , മലബാർ ടൂറിസം സൊസൈറ്റി വൈസ്.പ്രസിഡന്റ് അമീൻ നെച്ചിക്കാടൻ , മലബാർ ടൂറിസം കൗൺസിൽ സെക്രട്ടറി രജീഷ് രാഘവൻ , ഇരവഞ്ഞി വാലി കാർഷിക ടൂറിസം സൊസൈറ്റി പ്രസിഡന്റ് അജു എമ്മാനുവൽ തുടങ്ങിയവർ സംസാരിച്ചു.
ഫോട്ടോ:മലബാർ ടൂറിസം മീറ്റ് ഡിജിറ്റൽ ലോഗോ പ്രകാശനം മലബാർ ടൂറിസം സൊസൈറ്റി പ്രസിഡന്റ് എം പി എം മുബഷീർ നിർവ്വഹിക്കുന്നു. മലബാർ ടൂറിസം കൗൺസിൽ പ്രസിഡന്റ് സജീർ പടിക്കൽ ,ഉപദേശക സമിതി അംഗം ടി പി എം ഹാഷിർ അലി,
കാലിക്കറ്റ് ചേംബർ പ്രസിഡന്റ് റാഫി പി ദേവസ്യ, ഡ്രീം ചാലിയാർ സെക്രട്ടറി ഗുലാം ഹുസൈൻ കൊളക്കാടൻ , മലബാർ ടൂറിസം സൊസൈറ്റി വൈസ്.പ്രസിഡന്റ് അമീൻ നെച്ചിക്കാടൻ , മലബാർ ടൂറിസം കൗൺസിൽ സെക്രട്ടറി രജീഷ് രാഘവൻ , ഇരവഞ്ഞി വാലി കാർഷിക ടൂറിസം സൊസൈറ്റി പ്രസിഡന്റ് അജു എമ്മാനുവൽ എന്നിവർ സമീപം.
2- ലോഗോ