കുരുടൻ ആനയെ കാണുന്നതുപോലെയാണ് പുതിയ തലമുറ സംവരണത്തെ കാണുന്നതെന്ന്   മുൻ എം എൽ എ വി ദിനകരൻ
കുരുടൻ ആനയെ കാണുന്നതുപോലെയാണ് പുതിയ തലമുറ സംവരണത്തെ കാണുന്നതെന്ന് മുൻ എം എൽ എ വി ദിനകരൻ
Atholi News30 Jun5 min

കുരുടൻ ആനയെ കാണുന്നതുപോലെയാണ് പുതിയ തലമുറ സംവരണത്തെ കാണുന്നതെന്ന് 

മുൻ എം എൽ എ വി ദിനകരൻ



സാമുദായിക സംവരണം ഫലത്തിൽ സാമ്പത്തിക സംവരണം :ധീവരസഭ



കോഴിക്കോട് :സാമുദായിക സംവരണം ഫലത്തിൽ സാമ്പത്തിക സംവരണമാണെന്ന് ധീവരസഭ സംസ്ഥാന ജനറൽ സെക്രട്ടറിയും മുൻ എം എൽ എ യുമായ വി ദിനകരൻ പ്രസ്ഥാവിച്ചു.


സാമൂഹ്യമായി വിദ്യാഭ്യാസപരമായി തൊഴിൽപരമായി ചരിത്രപരമായി പിന്നോക്കം നിൽക്കുന്ന ജനവിഭാഗങ്ങൾക്ക് ഭരണഘടന നൽകുന്ന സംരക്ഷണമാണ് സംവരണം.

ചാതുർവർണ്യവ്യവസ്ഥ മൂലം പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളെ മുഖ്യധാരയിൽ കൊണ്ടുവരുന്നതിനും അവർക്ക് എല്ലാ തലങ്ങളിലും മതിയായ പ്രാതിനിധ്യം ഉറപ്പുവരുത്തുന്നതിനും ആണ് സംവരണം ഏർപ്പെടുത്തിയത്.

ഈ പരിരക്ഷ ഇല്ലായിരുന്നുവെങ്കിൽ പാർശ്വവൽക്കരിക്കപ്പെട്ട പട്ടികജാതി- പട്ടികവർഗ്ഗ-പിന്നോക്ക വിഭാഗങ്ങളുടെ സ്ഥിതി എന്തായിരിക്കും? സംവരണം ഉണ്ടായിട്ടുപോലും മതിയായ പ്രതിനിധ്യം കിട്ടാത്ത അവസ്ഥയാണുള്ളത്. സംവരണം ഇല്ലായിരുന്നുവെങ്കിൽ പട്ടികജാതി- പട്ടികവർഗ്ഗ വിഭാഗത്തിൽ നിന്ന് എംഎൽഎമാരോ എംപിമാരോ ഉണ്ടാകുമായിരുന്നു എന്ന്പറയാൻ സാധിക്കുമോ?

ഏതെങ്കിലും രാഷ്ട്രീയ പാർട്ടി ജനറൽ സീറ്റിൽ നിർത്തി ഈ വിഭാഗത്തിൽ പെട്ടവരെ മത്സരിപ്പിക്കാൻ തയ്യാറാകുന്നുണ്ടോ? ഒരു പഞ്ചായത്ത് മെമ്പർ പോലും ഇല്ലാത്ത നിരവധി ദുർബല പിന്നോക്ക വിഭാഗങ്ങളുണ്ട്. സംവരണം ഉണ്ടായിട്ട് ഇതാണ് അവസ്ഥ ഇല്ലായിരുന്നുവെങ്കിൽ സ്ഥിതി എന്താകുമായിരുന്നു? കുരുടൻ ആനയെ കാണുന്നതുപോലെയാണ് പുതിയ തലമുറ സംവരണത്തെ കാണുന്നതെന്ന് ദിനകരൻ അഭിപ്രായപ്പെട്ടു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് നൽകാവുന്ന പരമാവധി സാമ്പത്തിക സഹായം നൽകണം അതാണ് സർക്കാർ ചെയ്യേണ്ടത്. അവർക്ക് സാമൂഹ്യ പിന്നോക്കാവസ്ഥയില്ല സാമ്പത്തിക പിന്നോക്ക അവസ്ഥ മാത്രമാണുള്ളത്. അതുകൊണ്ടാണ് സാമൂഹ്യ പിന്നോക്കാവസ്ഥയുള്ളവർക്ക് സംവരണവും സാമ്പത്തിക പിന്നോക്കാവസ്ഥ ഉള്ളവർക്ക് സാമ്പത്തിക സഹായവും നൽകണമെന്ന് പറയുന്നത്. പക്ഷേ ഭരണാധികാരികൾ രാഷ്ട്രീയസമ്മർദ്ദത്തിന് വിധേയമായി സാമുദായികസംവരണത്തെ അട്ടിമറിക്കുന്ന നടപടിയാണ് സ്വീകരിച്ചു വരുന്നത്. 10% സാമ്പത്തിക സംവരണം ഏർപ്പെടുത്തിയപ്പോൾ പട്ടികജാതി -പട്ടികവർഗ്ഗ- പിന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് ഈ ആനുകൂല്യം നൽകാൻ തയ്യാറായില്ല.അതിന് പറയുന്ന മറുപടി അവർക്ക് ഭരണഘടന വിഭാവനം ചെയ്യുന്ന സാമുദായിക സംവരണം ഉണ്ട് എന്നാണ്.ഇന്നത്തെ കാലഘട്ടത്തിൽ പോലും ഈ സംവരണ വിഭാഗങ്ങളെ അയിത്തം കൽപ്പിച്ച് മാറ്റിനിർത്തുന്ന അവസ്ഥയാണുള്ളത്. സംവരണത്തിന്റെ പ്രയോജനം ഈ വിഭാഗങ്ങളിലെ സാധാരണ ജനങ്ങൾക്ക് ലഭിക്കുന്നതിനുവേണ്ടിയാണ് ക്രീമിലെയർ എന്ന പേരിൽ അറിയപ്പെടുന്ന സാമ്പത്തികപരിധി സംവരണത്തിന്ഏർപ്പെടുത്തിയിരിക്കുന്നത്.ജനറൽ സീറ്റിൽസംവരണ വിഭാഗങ്ങൾക്ക് നാമമാത്രമായ പ്രാതിനിധ്യം പോലും ലഭിക്കുന്നില്ല.അതിലെസിംഹഭാഗവും  മുന്നോക്ക വിഭാഗത്തിൽ പെട്ടവർക്കാണ് ലഭിക്കുന്നത്.സാമ്പത്തിക സംവരണം വേണമെന്ന് വാദിക്കുന്നവർ എന്തുകൊണ്ടാണ് ജനറൽ സീറ്റിൽ നിയമനം നടത്തുമ്പോൾ സാമ്പത്തിക പരിധി ഏർപ്പെടുത്തണം എന്ന് പറയാത്തത്?അവിടെയാ ണല്ലോ യഥാർത്ഥത്തിൽ സാമ്പത്തിക പരിധി ഏർപ്പെടുത്തേണ്ടത്. 10 ശതമാനം സംവരണം ലഭിക്കുന്ന മുന്നോക്ക വിഭാഗങ്ങൾക്കും വരുമാന പരിധി ഏർപ്പെടുത്തിയിരിക്കുന്നു.ഫലത്തിൽ സാമൂഹ്യമായി പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങൾക്കും സാമ്പത്തികമായി മാത്രം പിന്നോക്കം നിൽക്കുന്ന മുന്നോക്കവിഭാഗങ്ങൾക്കും ഏർപ്പെടുത്തിയിരിക്കുന്നത് സാമ്പത്തിക സംവരണമാണ്.ഇത് ഒരു വിരോധാഭാസവും ഭരണഘ ടനാവിരുദ്ധവുമാണ്. സാമൂഹ്യമായി പിന്നോക്കം നിൽക്കുന്നവർക്കും  സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കും വരുമാന പരിധിഏർപ്പെടുത്തുമ്പോൾ  എന്ത് വിവേചനമാണ് കാണിക്കുന്നത്. ഭരണഘടന പിന്നോക്ക വിഭാഗങ്ങൾക്ക് നൽകിയ സംരക്ഷണം ഫലത്തിൽ ഇല്ലാതായിരിക്കുന്നു. അതിനെപ്പറ്റി പറയുവാൻ ആരും തയ്യാറാകുന്നില്ല.ഈ സാഹചര്യത്തിൽ പിന്നോക്ക വിഭാഗങ്ങൾക്ക് ഏർപ്പെടുത്തിയിരിയ്ക്കുന്ന വരുമാന പരിധി ഒഴിവാക്കിയില്ലായെങ്കിൽ അവർക്ക് അർഹതപ്പെട്ട സംവരണം പോലും ലഭ്യമാകാതെ വരും. വോട്ട് ബാങ്ക് ലക്ഷ്യം വെച്ച് രാഷ്ട്രീയ പാർട്ടികളും മറ്റുള്ളവരും ഉയർത്തുന്ന സാമ്പത്തിക സംവരണവാദം ഭരണഘടനാ വിരുദ്ധവും സംവരണ വിഭാഗങ്ങളോടുള്ള ദ്രോഹവുമാണ്. 103-ാം ഭരണഘടനാ ഭേദഗതി അനുസരിച്ചുള്ള 40% മെറിറ്റ് സീറ്റിലെ സിംഹഭാഗവും ലഭിയ്ക്കുന്നത് മുന്നോക്ക വിഭാഗങ്ങൾക്കാണെന്ന് കണക്കുകൾ സൂചിപ്പിയ്ക്കുന്നു. ഹിന്ദുക്കൾക്ക് മാത്രമായുള്ള ദേവസ്വം ബോർഡിലെ നിയമനങ്ങളിൽ 80 % വും ലഭിയ്ക്കുന്നത് സാമ്പത്തിക സംവരണവാദികൾ ഉൾക്കൊള്ളുന്ന സമൂഹത്തിനാണെന്നുള്ളതാണ് യാഥാർത്ഥ്യം ദേശീയ തലത്തിൽ ആണെങ്കിലും സംസ്ഥാന തലത്തിൽ ആണെങ്കിലും സെൻസസ് എടുക്കുന്നത് മതാടിസ്ഥാനത്തിൽ ആയതിനാൽ ക്രിസ്ത്യൻ, മുസ്ലിം അടക്കമുള്ള ന്യൂനപക്ഷ വിഭാഗങ്ങളുടെ വ്യക്തമായ ജനസംഖ്യാ കണക്ക് കേന്ദ്ര സംസ്ഥാന സർക്കാരുകളിൽ ഉണ്ട്. എന്നാൽ 2600ൽ അധികം പിന്നോക്ക വിഭാഗങ്ങളുള്ള ഹൈന്ദവ വിഭാഗത്തിൽ മുന്നോക്ക പിന്നോക്ക സമുദായങ്ങളെ സംബന്ധിച്ച കണക്കോ മുന്നോക്ക പിന്നോക്ക സമുദായങ്ങളുടെ കണക്കോ 1931 ന് ശേഷം കേന്ദ്ര സർക്കാർ എടുത്തിട്ടില്ല. മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് അനുസരിച്ച് പിന്നോക്ക വിഭാഗങ്ങൾക്ക് 27% സംവരണം കേന്ദ്ര സർക്കാർ അനുവദിച്ചപ്പോൾ അതിൻ്റെ സാധുതയെ ചോദ്യം ചെയ്തു കൊണ്ട് സുപ്രീം കോടതിയിൽ കേസ് കൊടുത്തത് സാമ്പത്തിക സംവരണവാദികൾ തന്നെയാണ്. സംവരണ വിഭാഗങ്ങളുടെ ജനസംഖ്യയെ സംബന്ധിച്ച് സുപ്രീം കോടതി തന്നെ കേന്ദ്ര സർക്കാരിനോട് വിശദീകരണം ചോദിയ്ക്കുകയുണ്ടായി. ഇതു കൂടി കണക്കിലെടുത്താണ് ഹൈന്ദവ വിഭാഗത്തിലെ സമുദായം തിരിച്ചുള്ള കണക്കെടുക്കാൻ ജാതി സെൻസസ് എടുക്കണമെന്ന് പിന്നോക്ക സമുദായ സംഘടനകളും ദേശീയ പ്രതിപക്ഷ പാർട്ടികളും ആവശ്യപ്പെടുന്നത്. സാമ്പത്തിക സംവരണവാദികൾക്ക് പോലും സ്വന്തം സമുദായത്തിൻ്റെ ജനസംഖ്യാ കണക്ക് കൂടി എടുക്കുന്നതിന് ആധാരമായിട്ടുള്ള ജാതി സെൻസസിനെ എതിർക്കുകയല്ല മറിച്ച് അനുകൂലിയ്ക്കുകയാണ് വേണ്ടത്‌. സാമുദായിക സംവരണവും ജാതി സെൻസസും വർഗ്ഗീയത വളർത്തുമെന്നുള്ള സാമ്പത്തിക സംവരണവാദികളുടെ അഭിപ്രായം വർഗ്ഗ സംഘടനകളെ പിൻതുണയ്ക്കുന്ന മാർക്സിയൻ സിദ്ധാന്തത്തിലാണ് എത്തി നിൽക്കുന്നതെന്ന് മനസ്സിലാക്കുന്നത് സമ്പത്തിൻ്റെ അധിപൻമാരായിട്ടുള്ള സാമ്പത്തിക സംവരണവാദികൾ മനസ്സിലാക്കുന്നത് അവർക്ക് ഗുണകരമായിരിയ്ക്കും.സാമുദായിക സംവരണത്തേയും ജാതി സെൻസസിനേയും എതിർക്കുന്നത് തിരിച്ചറിഞ്ഞ് ജനാധിപത്യപരമായി പ്രതികരിയ്ക്കാൻ സംവരണ വിഭാഗങ്ങൾ മുന്നോട്ട് വരണമെന്നും ദിനകരൻ പ്രസ്ഥാവനയിൽ ഓർമ്മപ്പെടുത്തി.

Recent News