നിപ ആശങ്ക ഒഴിയുന്നു:
സ്കൂളുകളും പൊതു സ്ഥലങ്ങളും സജീവം',
പൊതുചടങ്ങുകൾക്കുള്ള നിയന്ത്രണം തുടരും
കോഴിക്കോട്: 12 ദിവസത്തെ അവധിക്ക് ശേഷം വിദ്യാർഥികൾ ഇന്ന് സ്കൂളിൽ എത്തി.നിപ വൈറസ് വ്യാപനം നിയന്ത്രവിധേയമാക്കിയ സാഹചര്യത്തിലാണിത് .
ആരോഗ്യവകുപ്പിന്റെ കർശന നിയന്ത്രങ്ങളുടെ ഭാഗമായി മാസ്‌കും സാനിറ്റൈസറും കരുതണം.കഴിഞ്ഞ എഴു ദിവസമായി
ഓൺലെെൻ ക്ലാസുകളിലായിരുന്നു കുട്ടികൾ.
സ്കൂൾ പ്രവർത്തിച്ചതിന്റെ
ഭാഗമായി ബസുകളിൽ വൻതിരക്ക് അനുഭവപ്പെട്ടതും പലരിലും ആശങ്കയ്ക്ക് ഇടയാക്കി.ജില്ലയിലെ സ്കൂളുകൾ സാനിറ്റൈസ് ചെയ്ത് അണു വിമുക്തമാക്കിയിരുന്നു. എന്നാൽ കണ്ടെയ്ന്‍മെന്റ് സോണിലെ വിദ്യാലയങ്ങളിലെ നിയന്ത്രങ്ങൾ ഇപ്പോഴും തുടരുകയാണ്. ഈ ഭാഗത്തുള്ള സ്കൂളിലെ കുട്ടികൾക്ക് ഓണ്‍ലൈനില്‍ ക്ലാസ് തുടരും. ഫറോക്ക് മുന്‍സിപ്പാലിറ്റിയിലെ മുഴുവന്‍ വാര്‍ഡുകളും കോഴിക്കോട് കോര്‍പറേഷനിലെ ഏഴ് വാര്‍ഡുകളുമാണ് നിലവില്‍ കണ്ടെയ്മെന്റെ് സോണുകളാക്കി നിശ്ചയിച്ചിരിക്കുന്നത്. കണ്ടെയ്മെന്റെ് സോണുകളിൽ നടത്താൻ തീരുമാനിച്ചിരുന്ന പി.എസ്.എസി പരീക്ഷ കേന്ദ്രങ്ങൾ മാറ്റി. അതേസമയം ജില്ലയിലെ പൊതുപരിപാടികള്‍ക്കുള്ള നിയന്ത്രണം തുടരുകയാണ് ഒക്ബോർ 1 വരെ നിയന്ത്രണം തുടരുമെന്ന് ഉത്തരവിൽ പറയുന്നു.