ഇലാഹിയ ഇംഗ്ലീഷ് സ്കൂളിൽ ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു
അത്തോളി :ഇലാഹിയ ഇംഗ്ലീഷ് സ്കൂളിൽ ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു. ഇൻ്റർനാഷനൽ ഷെഫ് വിനോദ് നായർ (കൊടുങ്ങല്ലൂർ) മേള ഉദ്ഘാടനം ചെയ്തു. വെജ് -നോൺവെജ് വിഭവങ്ങളും വ്യത്യസ്ത പായസങ്ങളും പുഡ്ഡിംഗുകളും മേളയെ സമ്പന്നമാക്കി. സമ്പന്നമായ ഒരു ഭക്ഷ്യ സംസ്കാരത്തിൻ്റെ ഉടമകളാണ് കേരളീയ രെന്ന് വിനോദ് മേനോൻ പറഞ്ഞു. ഗ്രാമ പഞ്ചായത്ത് അംഗം പി ടി സാജിത കരിമ്പയിൽ അബ്ദുൾ അസീസ് , പി.ടി.എ പ്രസിഡണ്ട് പി.കെ. അബ്ദുൽ കരീം, സി.കെ. മുഹമ്മദ്, വി.കെ ഇസ്മയിൽ പ്രിൻസിപ്പൽ എം. മൂസ മാസ്റ്റർ എന്നിവർ പങ്കെടുത്തു.