കോഴിക്കോട് മലയോര മേഖലയിൽ മഴ ശക്തം
കോഴിക്കോട് : ജില്ലയുടെ മലയോര മേഖലയായ കൂടരഞ്ഞി,കോടഞ്ചേരി, തിരുവമ്പാടി, കാരശ്ശേരി , മുക്കം കിഴക്കൻ പ്രദേശം എന്നിവിടങ്ങളിൽ അതി ശക്തമായ മഴ . മഴക്കെടുതിയിൽ കൃഷിയിടങ്ങൾ ഉൾപ്പെടെ നിരവധി നാശനഷ്ടങ്ങളും രേഖപ്പെടുത്തി. കൊടിയത്തൂരിൽ ഇരുവഴിഞ്ഞി പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹത്തിനായി തിരച്ചിൽ തുടരുകയാണ്.
പഞ്ചായത്തിൽ വല്ലത്തായ് പാറ പാലം വെള്ളത്താൽ മൂടപ്പെട്ടു. വഴി യാത്രയും തടസ്സപ്പെട്ടു.
പരിസരത്തെ കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.
കോടഞ്ചേരി പഞ്ചായത്തിൽ ഉരുൾ പൊട്ടൽ ഭീഷണി നേരിടുന്ന പ്രദേശത്തെ ആദിവാസി കോളനികളിലെ 18 കുടുംബങ്ങളെ സ്കൂളുകളിലേക്ക് മാറ്റിയതായി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അലക്സ് പറഞ്ഞു. തിരുവമ്പാടിയിൽ 4 സ്കൂളുകൾ ക്യാമ്പായി മാറ്റിയിട്ടുണ്ടന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് അറിയിച്ചു.
കൂടരഞ്ഞിയിൽ 6 സ്ക്കുളുകൾ സജ്ജമാക്കിയിട്ടുണ്ടെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആദർശ് ജോസഫ് അറിയിച്ചു. കാരശേരി പഞ്ചായത്തിൽ പുഴ കരകവിയുന്നുണ്ട് ജാഗ്രാത നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സ്മിത പറഞ്ഞു.
പൂനൂർ പുഴ കര കവിയാൻ സാധ്യത കൂടുതലായതിനാൽ തിര പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.