സ്ത്രീ വിമോചന പ്രവർത്തനമെന്നാൽ പുരുഷന്മാരെ നേരെയാക്കാനുള്ള ഉത്തരവാദിത്വം കൂടിയുണ്ടെന്ന്
കെ പി രാമനുണ്ണി.
കോഴിക്കോട് : സ്ത്രീ വിമോചന പ്രവർത്തനം എന്നാൽ പുരുഷന്മാരെ നേരെയാക്കാനുള്ള ഉത്തരവാദിത്വം കൂടിയുണ്ടെന്ന് സാഹിത്യകാരൻ കെ പി രാമനുണ്ണി .
ദർശനം സാംസ്കാരിക വേദി,
കേന്ദ്ര സാഹിത്യ അക്കാദമി ന്യൂഡൽഹി യുടെ സഹകരണത്തോടെ
നാരി ചേതന അസ്മിത പരിപാടിയുടെ ഭാഗമായി നടത്തിയ
50 വനിത എഴുത്തുകാർക്കായുള്ള ശിൽപശാല
ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
ഒരു നാഗരികത ഏറ്റവും ദുഷിക്കുന്നത് അവിടെ സ്ത്രീ അരക്ഷിതാവസ്ഥയിലെത്തുമ്പോഴാണ്. രാജ്യത്തെ സ്ത്രീകളെ വിവസ്ത്രയാക്കി ദുഷിക്കുന്ന സാഹചര്യത്തിലാണ് വീണ്ടും നാരി ചേതനയ്ക്കായി ഒത്ത് കൂടുന്നത്. കൂടുതൽ ദുഷിക്കാൻ സമ്മതിക്കാതെ സ്ത്രീകളുടെ സ്വത്വവും വ്യക്തിത്വവും ഉയർത്തി പിടിക്കുമെന്ന് ശപഥത്തോടു കൂടിയാകണം ഈ കൂടിച്ചേരല്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ദർശനം എം എൻ സത്യാർഥി ഹാളിൽ നടന്ന ചടങ്ങിൽ
സാഹിത്യകാരി ഡോ. ഖദീജ മുംതസ് അധ്യക്ഷത വഹിച്ചു. സ്തീയുടെ ആത്മ ശക്തി മാറ്റിമറിക്കാൻ വനിതാ സാഹിത്യ ചർച്ചയ്ക്ക് കഴിയുമെന്ന് ഖദീജ മുംതസ് പറഞ്ഞു.
കവി കണിമോൾ , ചിത്രകാരിയും എഴുത്തുകാരിയുമായ കവിത ബാലകൃഷ്ണൻ , എഴുത്തുകാരി മൈന ഉമൈബാൻ എന്നിവരുമായി അവരുടെ എഴുത്തിന്റെ വഴികളെ കുറിച്ച് സംവാദം നടത്തി.
ചടങ്ങിൽ കവിത ബാലകൃഷ്ണൻ തത്സമയ ചിത്രവും വരച്ചു.
ദർശനം പ്രസിഡന്റ്
പി സിദ്ധാർത്ഥൻ സ്വാഗതവും
സെക്രട്ടറി എം എ ജോൺസൺ നന്ദിയും പറഞ്ഞു.
ഫോട്ടോ: ദർശനം സാംസ്കാരിക വേദി
കേന്ദ്ര സാഹിത്യ അക്കാദമി ന്യൂ ഡൽഹി യുടെ സഹകരണത്തോടെ
നാരി ചേതന അസ്മിത പരിപാടിയുടെ ഭാഗമായി നടത്തിയ
50 വനിത എഴുത്തുകാർക്കായുള്ള ശിൽപശാല കെ പി രാമനുണ്ണി ഉദ്ഘാടനം ചെയ്യുന്നു