"മരണത്തെ മുഖാമുഖം കണ്ടു ; രക്ഷക്കായി ഇന്ത്യൻ എംബസി കനിയണം "
ഇറാൻ യുദ്ധ സ്ഥലത്ത് നിന്നും മലപ്പുറം സ്വദേശി അഫ്സൽ പറയുന്നു
ആവണി എ എസ്
കോഴിക്കോട് :മരണത്തെ മുഖാമുഖം കണ്ടു ; രക്ഷക്കായി ഇനി ഇന്ത്യൻ എംബസി കനിയണം " ഇറാൻ യുദ്ധ സ്ഥലത്ത് നിന്നും മലപ്പുറം സ്വദേശി അഫ്സൽ ആശങ്കയോടെ സംസാരിക്കുന്നു.
ജൂൺ 9 നാണ് ദുബായിലെ പ്രമുഖ കമ്പിനിയുടെ ബിസിനസ് ആവശ്യപ്രകാരം ബിസിനസ്സ് ഡവലപ്മെന്റ് ഓഫീസറായ തിരൂരങ്ങാടി എ ആർ നഗർ സ്വദേശി അഫ്സൽ ഇറാനിലേക്ക് യാത്ര തിരിച്ചത്. കോട്ടക്കൽ സ്വദേശി മുഹമ്മദും ഒപ്പം ചേർന്നു. ഒരു ഘട്ട ചർച്ച കഴിഞ്ഞ് രണ്ടാമത്തെ ചർച്ച വെള്ളിയാഴ്ച കഴിഞ്ഞ് ജൂൺ 15 ന് ഞായറാഴ്ച ഇരുവരും മടങ്ങാനിരിക്കെ വെള്ളിയാഴ്ച പുലർച്ചെ 3.30 നാണ് ഇസ്രായേൽ ആക്രമണം തുടങ്ങുന്നത്. മിസൈൽ ആക്രമണം ഭീതി പരത്തിയ
ഇറാൻ തലസ്ഥാനമായ ടെഹ്റാനിലെ പാർസ് സ്ഥലത്തെ ഷെറാസ് ഹോട്ടലിലായിരുന്നു താമസം . ഹോട്ടൽ മുറിയിൽ നിന്നും മിസൈൽ ആക്രമണ ശബ്ദങ്ങൾ കേൾക്കാമായിരുന്നു. ശനി ഒരു പകൽ ഹോട്ടൽ മുറിയിൽ പ്രാർത്ഥനയുമായി കഴിഞ്ഞു. ഞായറാഴ്ച ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടു, എംബസി ഓഫീസിലേക്കുള്ള യാത്രക്കിടെ 100 മീറ്റർ അകലെ നേരിൽ ഷെല്ലാക്രമണം കാണാനാനിടയായി. മരണത്തെ മുഖാമുഖം കണ്ട നിമിഷം കൂടിയായിരുന്നു അത്.
അവിടെ എത്തുമ്പോഴേക്കും എംബസി ഓഫീസ് ലൊക്കേഷൻ മാറ്റിയിരുന്നു. അവിടെ നിന്നും 50 മീറ്റർ അകലെ അണ്ടർ ഗ്രൗണ്ട് മെട്രോ സ്റ്റേഷനിൽ നിന്നും ട്രെയിൽ മാർഗ്ഗം ഷെറാസ് ഹോട്ടലിൽ തിരിച്ചെത്തി , ഈ സമയം ബിസിനസ് ചർച്ചക്കായി എത്തിയ ഇറാനിയൻ കുടുംബത്തോടൊപ്പം കാർ മാർഗ്ഗം യെസ്ഡ എന്ന സ്ഥലത്ത് ചൊവ്വാഴ്ച പകൽ എത്തിയത് . 10 മണിക്കൂർ യാത്ര ഭീകരമായിരുന്നു. യുനസ്കോ ചരിത്ര നഗരമായ യെസ്ഡ യിൽ ആക്രമണം ഉണ്ടാകില്ലന്നാണ് ഇപ്പോൾ കരുതുന്നത്, അതേ സമയം ഇവിടെ ആണവ നിലയം സ്ഥാപിച്ച സ്ഥലമായതിനാൽ വലിയ ആശങ്കയും നിലനിൽക്കുകയാണ്.
" ഇപ്പോഴുള്ള സ്ഥലത്ത് നിന്നും ഇന്ത്യൻ എംബസി സഹായം ഉണ്ടെങ്കിൽ പാക്കിസ്ഥാൻ വഴിയോ അസ്ർബയിജാൻ വഴിയോ ഇന്ത്യയിൽ എത്താം , അല്ലെങ്കിൽ 6000 ഇന്ത്യൻ വിദ്യാർഥികളെ അർമേനിയ രാജ്യം വഴി ഇന്ത്യയിൽ എത്തിക്കാൻ ശ്രമിക്കുന്നുണ്ട് , അങ്ങനെയും ഞങ്ങളെ ഇന്ത്യയിൽ എത്തിക്കാം - അഫ്സലും സുഹൃത്തും പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്