കോറോത്ത് സൂപ്പർ മാർക്കറ്റ് നറുക്കെടുപ്പ് : വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു
അത്തോളി :കോറോത്ത് സൂപ്പർ മാർക്കറ്റിന്റെ
ഉദ്ഘാടനത്തോടനുബന്ധിച്ച് ഏർപ്പെടുത്തിയ
നറുക്കെടുപ്പിലെ വിജയികളെ പ്രഖ്യാപിച്ചു.സൂപ്പർ മാർക്കറ്റിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജൻ നറുക്കെടുത്തു. ഒന്നാം സമ്മാനം വയനാട് സുൽത്താൻ ബത്തേരി മൂലങ്കാവ് സ്വദേശിനി എം പി ശ്രീജ( ഫ്രിഡ്ജ് ), രണ്ടാം സമ്മാനം പൂക്കോട് സ്വദേശി മനയിൽ നൗഷാദ് (വാഷിംഗ് മെഷീൻ ) മൂന്നാം സമ്മാനം തോരായി സ്വദേശി അബ്ദുള്ള (എയർ കൂളർ ) എന്നിവർക്ക് ലഭിച്ചു.
പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജനിൽ നിന്നും സമ്മാനങ്ങൾ ഏറ്റുവാങ്ങി.കോറോത്ത് സൂപ്പർ മാർക്കറ്റ് ഉടമ സാജിദ് കോറോത്ത്,അജീഷ് അത്തോളി,മാനേജർ രഞ്ജിത മാവീട്ടിൽ താഴെ , ഷമീർ അലിക്കുട്ടി ,ബിജു പുത്തൻഞ്ചേരി,
ഇ കെ ഉസ്മാൻ, അനന്തു ഷാജി, മമ്മദ് കോയ അൽ അയിൻ എന്നിവർ പങ്കെടുത്തു.വിലക്കുറവിന്റ വിസ്മയ ലോകം സമ്മാനിച്ച് കുറഞ്ഞ ദിവസങ്ങൾകൊണ്ടാണ് നാടിന്റെ സ്വീകാര്യത നേടിയതെന്ന് സാജിദ് കോറോത്ത് പറഞ്ഞു.
ജനങ്ങളുടെ അഭ്യർത്ഥന മാനിച്ച് ഇപ്പോൾ ബുധനാഴ്ച ചന്തയ്ക്ക് ഞായറാഴ്ച ചന്ത തുടങ്ങിയിട്ടുണ്ട്.
മൊത്തം വിൽപ്പനക്കാരിൽ നിന്നും ഇടനിലക്കാർ ഇല്ലാതെ നൽകുന്നതിനാൽ വിലക്കുറവിൽ നൽകാൻ സാധ്യമാക്കുന്നതെന്ന് സാജിദ് അത്തോളി ന്യൂസിനോട് പറഞ്ഞു.