സർക്കാർ വാക്കുപാലിച്ചില്ല;  ഖനന നിയമത്തിലെ ഭേദഗതിയിൽ ക്രമ വിരുദ്ധം, ക്വാറി, ക്രഷർ മേഖല വീണ്ടും സമരത്
സർക്കാർ വാക്കുപാലിച്ചില്ല; ഖനന നിയമത്തിലെ ഭേദഗതിയിൽ ക്രമ വിരുദ്ധം, ക്വാറി, ക്രഷർ മേഖല വീണ്ടും സമരത്തിലേക്ക്. പ്രഖ്യാപനം നാളെ തൃശൂരിൽ
Atholi News5 Sep5 min

സർക്കാർ വാക്കുപാലിച്ചില്ല;

ഖനന നിയമത്തിലെ ഭേദഗതിയിൽ ക്രമ വിരുദ്ധം, ക്വാറി, ക്രഷർ മേഖല വീണ്ടും സമരത്തിലേക്ക്. പ്രഖ്യാപനം നാളെ തൃശൂരിൽ



    

കോഴിക്കോട് :സംസ്ഥാനത്തെ ക്വാറികളും, ക്രഷറുകളും അടച്ചിട്ട് അനിശ്ചിത കാല സമരത്തെ കുറിച്ച് ആലോചിക്കാൻ നാളെ തൃശൂരിൽ ക്വാറി-ക്രഷർ വ്യവസായികളുടെ സംസ്ഥാന കൺവെൻഷൻ ചേരാൻ തീരുമാനിച്ചതായി സംസ്ഥാന ക്വാറി ക്രഷർ കോ-ഓഡിനേഷൻ കമ്മിറ്റി ജനറൽ കൺവിനർ എം.കെ.ബാബു ഇന്ന് ഉച്ചക്ക് നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.


ഈ വർഷം മാർച്ച് 1 നാണ് 

ക്വാറി, ക്രഷർ മേഖലയുടെ നടത്തിപ്പിനെ ഗുരുതരമായി ബാധിക്കുന്ന വിധം സംസ്ഥാനത്ത് ഖനന ഭേദഗതി നിയമം പ്രാബല്യത്തിലായത്. നിയമ ഭേദഗതിയിലെ പോരായ്മകൾ ശ്രദ്ധയിൽ കൊണ്ട് വന്നെങ്കിലും ഏപ്രിൽ 17 - ന് സംസ്ഥാനത്തെ മുഴുവൻ ക്വാറികളും , ക്രഷറുകളും അടച്ചിട്ട് സമരം നടത്താൻ നിർബന്ധിതരായി. 9 ദിവസത്തെ സമരത്തെ തുടർന്ന് വ്യവസായ വകുപ്പ് , റവന്യു വകുപ്പ് മന്ത്രിമാർ,

 ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവരുമായി കോ-ഓഡിനേഷൻ നേതാക്കൾ നടത്തിയ ചർച്ചയിൽ വിഷയങ്ങളിൽ അനുകൂല നിലപാടുണ്ടായി,

 വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗ തീരുമാന പ്രകാരം മൈനിംഗ് & ജിയോളജി ഉദ്യോഗസ്ഥർ, കോ-ഓഡിനേഷൻ കമ്മിറ്റി പ്രതിനിധികൾ, എന്നിവരെ ഉൾപ്പെടുത്തി ആറംഗ കമ്മിറ്റി രൂപീകരിച്ചു, പ്രശ്നങ്ങൾ പഠിച്ച്, ചർച്ചചെയ്ത് കമ്മിറ്റി സർക്കാരിൽ നിർദ്ദേശം സമർപ്പിക്കുകയും ഇതേ കമ്മിറ്റിയുമായി കൂടി ആലോചിച്ചതിനു ശേഷം മാത്രമേ ഭേദഗതി നടപ്പിലാക്കാനും തീരുമാനിച്ചു. എന്നാൽ വിരുദ്ധമായി ആഗസ്റ് 28 ന് ന് 

ഖനന കുടിശ്ശിക അദാലത്തുമായി ബന്ധപ്പെട്ട് വ്യവസായ വകുപ്പിറക്കിയ വ്യക്തതയില്ലാത്ത ഉത്തരവ് ഒരു വിധത്തിലും അംഗീകരിക്കുവാൻ സാധിക്കാതെ വന്നതോടെ വീണ്ടും സമരം നടത്താൻ തീരുമാനിക്കുയാണെന്ന് ഭാരവാഹികൾ പറഞ്ഞു. വർഷങ്ങൾക്ക് മുൻപ് മറ്റാരോ പൊട്ടിച്ചു മാറ്റിയ സ്ഥലത്തിനും, തങ്ങളുടേത് അല്ലാത്ത കാരണങ്ങളാൽ സംഭവിച്ച കുറ്റങ്ങൾക്കുമുൾപ്പെടെ ലക്ഷങ്ങളും, കോടികളുമായി ഭീമമായ സംഖ്യയാണ് പിഴ അടയ്ക്കണമെന്ന ഉത്തരവിലുള്ളത് ഇത് ക്വാറി- ക്രഷർ വ്യവസായ നടത്തിപ്പിനെ ഗുരുതരമായി ബാധിക്കും. ഈ ഉത്തരവ് പിൻവലിക്കണം.

കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ നിർദ്ദേശങ്ങൾ മറികടന്ന് സംസ്ഥാനത്തെ ക്വാറികൾക്ക് പാരിസ്ഥിതി അനുമതി നല്കേണ്ട അതോറിറ്റികൾ പ്രവർത്തിക്കുന്നുണ്ട്.

 എം ഒ ഇ എഫ് തന്നെ നിയമിച്ച ജില്ലാ കമ്മിറ്റികൾ അനുവദിച്ച

ഈ സി കൾക്ക് സാധുതയില്ലെന്ന തീരുമാനം സംസ്ഥാനത്തു നിലവിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന മുന്നൂറോളം ക്വാറികൾ അടച്ചുപൂട്ടുവാൻ ഇടയാക്കും. 

സംസ്ഥാനത്ത് 600 -ഓളം ക്വാറികൾ പ്രവർത്തിച്ചിട്ടും കരിങ്കൽ ഉല്പന്നങ്ങൾക്ക് നേരിടുന്ന കടുത്ത ക്ഷാമം മൂലം സർക്കാരിന്റെ പ്രധാന പ്രൊജക്ടുകൾ പലതും നിലയ്ക്കുകയും, സർക്കാരിനു ലഭിക്കേണ്ട കോടികളുടെ റവന്യൂ വരുമാനം അന്യസംസ്ഥാനത്തേക്ക് ഒഴുകുകയും ചെയ്യും. വിഷയത്തിൽ മുഖ്യമന്ത്രി അടിയന്തിരമായി ഇടപെടാത്ത പക്ഷം സംസ്ഥാനത്ത് ക്വാറികളുടെ പ്രവർത്തനം പൂർണ്ണമായും നിലയ്ക്കുമെന്നും ഭാരവാഹികൾ മുന്നറിയിപ്പ് നൽകി.


ഹോട്ടൽ അളകാപുരിയിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ

 ചെയർമാൻ എ.എം യൂസഫ് , 

യു. സെയ്ത്, ഡേവിസ് പാത്താടൻ, ഇ.കെ അലി മൊയ്തീൻ, പട്ടാക്കൽ റസാഖ്, ബാവ താമരശ്ശേരി എന്നിവരും പങ്കെടുത്തു.

Tags:

Recent News