കോഴിക്കോട് വിമാനത്താവള സംരക്ഷണ യാത്ര  25 ന് കാലിക്കറ്റ്‌ ചേംബറിന്റെ നേതൃത്ത്വത്തിൽ.
കോഴിക്കോട് വിമാനത്താവള സംരക്ഷണ യാത്ര 25 ന് കാലിക്കറ്റ്‌ ചേംബറിന്റെ നേതൃത്ത്വത്തിൽ.
Atholi News23 Jul5 min

കോഴിക്കോട് വിമാനത്താവള സംരക്ഷണ യാത്ര

25 ന് കാലിക്കറ്റ്‌ ചേംബറിന്റെ നേതൃത്ത്വത്തിൽ 



കോഴിക്കോട് :

കോഴിക്കോട് വിമാനത്താവള റൺവേ വികസനത്തിനായി ഭൂമി ഏറ്റെടുക്കൽ പ്രക്രിയ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട്  കാലിക്കറ്റ് ചേംബറിന്റെ നേതൃത്ത്വത്തിൽ നഗരത്തിൽ നിന്നും കരിപ്പൂരിലേക്ക് കാലിക്കറ്റ് എയർപോർട്ട് സംരക്ഷണ വാഹന യാത്ര നടത്തുന്നു.


ഈ മാസം 25 ന് രാവിലെ 9 മണിക്ക് വാഹനയാത്ര ബീച്ച് ഫ്രീഡം സ്വകയറിന് സമീപം പി ടി എ റഹീം എം എൽ എ ഫ്ലാഗ് ഓഫ് ചെയ്യും.

രാവിലെ 11 മണിക്ക് വിമാനത്താവളത്തിന് സമീപം ടി വി ഇബ്രാഹിം എം എൽ എ ഉദ്ഘാടനം 

ചെയ്യും.

ചേബേർ പ്രസിഡന്റ് റാഫി പി ദേവസ്സി അധ്യക്ഷനാകും.


കാലിക്കറ്റ് ചേംബർ ഹാളിൽ

ചേംബറിന്റെ എയർപോർട്ട് കമ്മിറ്റി യോഗത്തിലാണ് സംരക്ഷണ യാത്ര സംബന്ധിച്ച് തീരുമാനിച്ചത്.


വിമാനത്താവള വികസന നടപടികൾ ത്വാരിതപ്പെടുത്താൻ ലക്ഷ്യമിട്ടാണ് വാഹനം യാത്രയെന്ന് കാലിക്കറ്റ് എയർപോർട്ട് കമ്മിറ്റി ചെയർമാൻ ഡോ. കെ മൊയ്തു പറഞ്ഞു. 

വൈഡ് ബോഡി എയർ ക്രാഫ്റ്റ് ഇറങ്ങാൻ പാകത്തിലുള്ള

റിസയ്ക്ക് വേണ്ടിയുള്ള ഭൂമി ഏറ്റെടുക്കൽ വേഗത്തിലാക്കണ

മെന്നും അദ്ദേഹം പറഞ്ഞു .


യോഗത്തിൽ ചേംബർ പ്രസിഡന്റ് റാഫി പി ദേവസി അധ്യക്ഷത വഹിച്ചു.


കൺവീനർ സുബൈർ കൊളക്കാടൻ ,സെക്രട്ടറി എ പി അബ്ദുല്ല കുട്ടി,

എം മുസമ്മിൽ , ടി പി അഹമ്മദ്, ബോബിഷ് കുന്നത്ത്, ഹാഷിർ അലി തുടങ്ങിയവർ സംസാരിച്ചു.


വാഹനം കടന്ന് പോകുന്ന റൂട്ട് മാപ്പ് വൈകാതെ തയ്യാറാക്കുമെന്ന് റാഫി പി ദേവസ്സി അറിയിച്ചു 




ഫോട്ടോ :കാലിക്കറ്റ്‌ ചേംബറിൽ നടന്ന യോഗത്തിൽ ഡോ.കെ മൊയ്തു, റാഫി പി ദേവസ്സി, സുബൈർ കൊളക്കാടൻ, ടി പി അഹമ്മദ്, എം മുസമ്മിൽ എന്നിവർ പങ്കെടുക്കുന്നു.

Tags:

Recent News

തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ   48.47 ഉം ഉള്ളിയേരിയിൽ  47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്ത
തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ 48.47 ഉം ഉള്ളിയേരിയിൽ 47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്തി (സമയം : 12.50 pm ) ജില്ലയിൽ പോളിംഗ് 50 ശതമാനം പിന്നിട്ടു. നിലവിലെ പോളിംഗ് - 50.23% സമയം 1.08 pm 01- അഴിയൂര്‍ - 49.01 02- എടച്ചേരി- 52.39 03- നാദാപുരം- 46.08 04- കായക്കൊടി- 43.03 05- മൊകേരി- 44.4 06- പേരാമ്പ്ര- 46.08 07- മേപ്പയ്യൂര്‍- 48.88 08- ഉള്ള്യേരി- 47.64 09- പനങ്ങാട്-45.82 10- പുതുപ്പാടി- 44.54 11- താമരശ്ശേരി- 48.16 12- കോടഞ്ചേരി- 42.62 13- കാരശ്ശേരി- 46.33 14- ഓമശ്ശേരി- 48.82 15- ചാത്തമംഗലം- 47.57 16- പന്തീരങ്കാവ്- 47.68 17- കടലുണ്ടി- 45.88 18- കുന്ദമംഗലം- 45.62 19- കക്കോടി- 52.47 20- ചേളന്നൂര്‍- 51.28 21- നരിക്കുനി- 47.4 22- ബാലുശ്ശേരി- 48.23 23- കാക്കൂര്‍- 48.1 24- അത്തോളി- 48.47 25- അരിക്കുളം- 45.85 26- പയ്യോളി അങ്ങാടി-47.87 27- മണിയൂര്‍- 50.67 28- ചോറോട്- 51.07
Atholi News11 Dec