ഉള്ളിയേരിയിലെ വീട്ടമ്മയുടെ ആത്മഹത്യ :
അയൽവാസിയായ ഒരു കുടുംബത്തിലെ നാലു പേർക്ക് എതിരെ പരാതി ;
അന്വേഷണമാവശ്യപ്പെട്ട് മകൾ പോലീസിനെ സമീപിച്ചു
സ്വന്തം ലേഖകൻ
ഉള്ളിയേരി: വീട്ടമ്മയുടെ ആത്മഹത്യയിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് മകൾ പോലീസിൽ പരാതി നൽകി. അയൽവാസികളായ ഒരു കുടുംബത്തിലെ നാലുപേർക്കെതിരെയാണ് മകൾ അത്തോളി പോലീസിൽ പരാതി നൽകിയത്. ഉള്ള്യേരി പാലോറ കാവോട്ട് ഷൈജി (42 )യാണ് ഇക്കഴിഞ്ഞ ജൂൺ 19 ന് പുലർച്ചെ വീടിന് സമീപം ആത്മഹത്യ ചെയ്തത്. തലേ ദിവസം രാവിലെ ആരോപണവിധേയരായ കുടുംബത്തിലെ രണ്ടു പേർ വീട്ടിലെത്തി ഷിജിയെയും മക്കളെയും ഭീഷണിപ്പെടുത്തിയതായി പരാതിയിൽ പറയുന്നു. അയൽ വാസികളായ സ്ത്രീയും അവരുടെ മകളുമാണ് ഇവരുടെ വീട്ടിലെത്തിയത്. ഷിജിയുടെ ചില ഫോട്ടോകൾ മകളെ കാണിച്ചതായും ജീവിക്കാൻ അനുവദിക്കില്ലെന്ന് കുടുംബത്തെ ഭീഷണിപ്പടുത്തിയതായും ബന്ധുക്കൾ പറഞ്ഞു. ഇതിൽ മനംനൊന്താണ് ഇവർ പുലർച്ചെ വീട്ടുമുറ്റത്തെ മരത്തിൽ ഷാളിൽ തൂങ്ങിമരിച്ചത്. മരണപ്പെട്ട ഷിജിയുടെ രണ്ടു കുട്ടികളും വിദ്യാർത്ഥികളാണ്. പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അത്തോളി പോലീസ് അന്വേഷണം ആരംഭിച്ചു . പോലീസ് അനേഷണം തൃപ്തികരമല്ലെങ്കിൽ ആക്ഷൻകമ്മറ്റി രൂപീകരിച്ച് പ്രക്ഷോഭ പരിപാടികളടക്കം ആരംഭിക്കുമെന്നും ബന്ധുക്കൾ അറിയിച്ചു.
ഫോട്ടോ: ഷൈജി.