
ഒ ജെ ചിന്നമ്മ ടീച്ചർ രാഷ്ട്രീയ ജീവിതത്തിൽ നിന്നും
വിട പറയുന്നു ;ജനസേവനം തുടരുമെന്ന് ടീച്ചർ
ആവണി എ എസ്
തലക്കുളത്തൂർ : മദ്യ നിരോധനത്തിനായി കേരളമെങ്ങും സമര പോരാട്ടങ്ങൾ നടത്തി , ഇടക്കാലത്ത് ഗ്രാമ പഞ്ചായത്ത് അംഗമായി രാഷ്ട്രീയ പ്രവർത്തനത്തിലും സജീവമായ ഒ ജെ ചിന്നമ്മ ടീച്ചർ, രാഷ്ട്രീയ ജീവിതത്തിൽ നിന്നും വിട പറയുന്നു. തലക്കുളത്തൂർ ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ സ്ഥാനം വഹിച്ച് 5 വർഷം പൂർത്തിയാകുന്നതിൻ്റെ ആഘോഷം "വിട - 2025" പരിപാടിയിൽ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നത് പ്രഖ്യാപിക്കാനാണ് തീരുമാനം . " രാഷ്ട്രീയ പ്രവർത്തനത്തിൽ ഇനി ഇല്ലാ എന്ന് മാത്രം, രാഷ്ട്രീയ നിലപാടും രാഷ്ട്രീയവും ഒപ്പം ഉണ്ടാകും. ജനങ്ങളെ സേവിക്കുന്നതിന് രാഷ്ട്രീയ പ്രവർത്തനം വേണമെന്നില്ലല്ലോ ജീവ കാരുണ്യ പ്രവർത്തനം തുടരും - ചിന്നമ്മ ടീച്ചർ പറയുന്നു.2020 ൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സീറ്റിൽ തലക്കുളത്തൂർ കച്ചേരി വാർഡിൽ മത്സരിച്ചാണ്
വാർഡ് മെമ്പർ ആയത്. ഗ്രാമ പഞ്ചായത്ത് നടപ്പിലാക്കുന്ന പദ്ധതികൾക്ക് ഉപരിയായി തൻ്റെ വാർഡ് പ്രത്യേക പദ്ധതികൾ കൊണ്ട് വന്നത് ജനപ്രിയയാക്കി. അത് പക്ഷെ അടുത്ത തെരഞ്ഞെടുപ്പിൽ മത്സരിക്കാനായിരുന്നില്ല. തനിക്ക് ജനങ്ങളെ സേവിക്കാൻ ലഭിച്ച അവസരം മികച്ച രീതിയിൽ ഉപയോഗപ്പെടുത്തുകയായിരുന്നു. ചിന്നമ്മ ടീച്ചർക്ക് ലഭിച്ച ഹോണററിയും പെൻഷൻ തുകയിൽ നിന്നും ഒരു പങ്കും സുഹൃത്തുക്കൾ , തൻ്റെ ശിഷ്യന്മാർ എന്നിവരിൽ നിന്നും ലഭിച്ച സംഭാവനകൾ വിനിയോഗിച്ച് പദ്ധതികൾ യാഥാർത്ഥ്യമാക്കി. വാർഡിലെ വികസന പ്രവർത്തനങ്ങൾക്ക് താങ്ങും തണലുമായി നിന്ന മുഴുവൻ ജനങ്ങളോടും ഈ അവസരത്തിൽ ടീച്ചർ നന്ദിയും പറഞ്ഞു.
രാഷ്ട്രീയ ജീവിതത്തിൻ്റെ വിരമിക്കൽ ചടങ്ങ് - വിട - 2025
ഒക്ടോബർ 26 ന് രാവിലെ 10 ന് കച്ചേരി ശ്രീകുമാരാശ്രമം എ എൽ പി സ്കൂളിൽ കെ കെ രമ എം എൽ എ ഉദ്ഘാടനം ചെയ്യും. ഡോ ഹുസൈൻ മടവൂർ അനുഗ്രഹ പ്രഭാഷണം നടത്തും. പുസ്തക പ്രകാശനം കവി പി കെ ഗോപിയും നിർവ്വഹിക്കും. ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ പൊയിലിൽ കൃഷ്ണനെ ആദരിക്കും. സഹായ വിതരണം നടക്കും തുടർന്ന് കലാപരിപാടികൾ അരങ്ങേറും. ഡോ പ്രവീൺ, ഡോ അൽഫോൻസ , ഡോ ലീന തോമസ് , പി ഐ ജോണി, ഷാജു ഭായ് , വി പി ശ്രീധരൻ മാസ്റ്റർ , ഇ പത്മിനി ടീച്ചർ, മാധ്യമ പ്രവർത്തകരായ
ഷിബു ടി ജോസഫ് , സഞ്ജീവ് ,പി അനിൽ , അജീഷ് അത്തോളി , രാധാകൃഷ്ണൻ ഉള്ളൂർ ,
കെ കെ ബഷീർ , കുഞ്ഞി കണാരൻ , കെ പി ഗിരിജ , പി ബിന്ദു , റസിയ തട്ടാരിയിൽ , അബ്ദുൾ ജലീൽ , രാജീവൻ ചൈത്രം , ടി കെ എ അസീസ് , അബ്ദു റഹിമാൻ മാസ്റ്റർ , ശ്രീജ കക്കാട്ട് , വാസന്തി മാക്കാത്ത് , അമീർ അലി , ദിവ്യ ടീച്ചർ ,അജിത ടീച്ചർ തുടങ്ങിയവർ പങ്കെടുക്കും.