അത്തോളി തോരായി കടവിലും ആനപ്പാറ കടവിലും ബലി തർപ്പണം :പിതൃ പുണ്യം തേടി ഭക്ത ജന പ്രവാഹം
ആവണി അജീഷ്
അത്തോളി :അത്തോളി ഗ്രാമ പഞ്ചായത്ത് കേന്ദ്രീകരിച്ച് രണ്ടിടങ്ങളിലായി കർക്കിട വാവു ബലിതർപ്പണം നടത്തി. തോരായി വിഷ്ണു ക്ഷേത്ര ഭരണ സമിതിയുടെ നേതൃത്വത്തിൽ നടത്തിയ ബലി തർപ്പണത്തിന് രണ്ടായിരത്തോളം പേർ പങ്കെടുത്തു. പുലർച്ചെ 4 മണിയോടെ ഭക്തജന പ്രവാഹം തുടങ്ങിയിരുന്നു.
സുനിൽ കുമാർ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിലായിരുന്നു ചടങ്ങ്. ക്ഷേത്ര മേൽ ശാന്തി വിപിൻ നമ്പൂതിരിപ്പാട്, പ്രസിഡന്റ് സി പി ബാലൻ, സെക്രട്ടറി ടി കെ ബാബു, കെ കെ മനോജ്, ടി കെ കൃഷ്ണൻ ,കെ അജിത്ത് കുമാർ , വി കെ ദേവദാസൻ എന്നിവർ നേതൃത്വം നൽകി. 10 വർഷമായി ഇവിടെ ബലി തർപ്പണം ചടങ്ങ് നടത്തുന്നു ,
കൊങ്ങന്നൂര്‍-ആനപ്പാറ ബലിതര്‍പ്പണ സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ ബലി തര്‍പ്പണം ആനപ്പാറ പാതാറില്‍ പ്രത്യേകം സജ്ജീകരിച്ച സ്ഥലത്തായിരുന്നു സജ്ജീകരിച്ചത്. നൂറുകണക്കിന് ഭക്തര്‍ തർപ്പണം നിർവ്വഹിച്ചു. പുലര്‍ച്ചെ 4.30 ന് ആരംഭിച്ച ബലിതര്‍പ്പണം 7.30 നാണ് സമാപിച്ചത്. പ്രസിഡന്റ് കെ കെ ദയാനന്ദന്‍, സെക്രട്ടറി ജയേഷ് ചന്ദ്രന്‍ എന്നിവർ നേതൃത്വം നല്‍കി.
ഇത് രണ്ടാം തവണയാണ് ഇവിടെ ബലിതര്‍പ്പണചടങ്ങ് നടക്കുന്നത്. വരും വർഷം വിപുലമായ രീതിയിൽ നടത്താനാണ് കമ്മിറ്റിയുടെ തീരുമാനം .നിജീഷ് കുനിയിലിന്റെ മുഖ്യകാര്‍മ്മികത്വത്തിലായിരുന്നു ചടങ്ങ്.
ഫോട്ടോ: അത്തോളി കൊങ്ങന്നൂർ ആനപ്പാറ കടവിൽ
ബലിയിടാൻ എത്തിയവരെ കൗതുകത്തോടെ നോക്കുന്ന ആരുഷ് ( വേളൂർ സ്വദേശി ഹരീഷിന്റെയും ചിത്രയുടേയും മകൻ )