ലീലാവതിയുടെ പടച്ചോൻ്റെ മുഖം പുസ്തകം പ്രകാശനം ചെയ്തു
അത്തോളി :ലീലാവതി രചിച്ച കഥാസമാഹാരം 'പടച്ചോൻ്റെ മുഖം' പുസ്തകം വടകര ആർഡിഒ ഷാമിൻ സെബാസ്റ്റ്യൻ എഴുത്തുകാരി സൽമി സത്യാർത്ഥിക്ക് നൽകി പ്രകാശനം ചെയ്തു.
കോഴിക്കോട് ഇൻഡോർ സ്റ്റേഡിയം ഹാളിൽ നടന്ന ചടങ്ങിൽ ദർശനം സാംസ്കാരിക വേദി സെക്രട്ടറി എം.എ ജോൺസൺ അദ്ധ്യക്ഷനായി. അധ്യാപകനായ അശോകൻ പി.സി. പുസ്തക പരിചയം നടത്തി. എഴുത്തുകാരി ശ്രീലത രാധാകൃഷ്ണൻ, ദർശനം ജോയിൻ്റ് സെക്രട്ടറി ടി.കെ. സുനിൽ കുമാർ, ടി.എ ഖുറേഷി, അഡ്വ. ബീന വിജയൻ സംസാരിച്ചു. സ്വതന്ത്ര ബുക്സ് കൺസൾട്ടിംങ്ങ് എഡിറ്റർ പി. സിദ്ധാർത്ഥൻ സ്വാഗതവും എഴുത്തുകാരി ലീലാവതി നന്ദിയും പറഞ്ഞു. സ്വതന്ത്ര ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകത്തിൽ ശക്തമായ സ്ത്രീ കഥാപാത്രങ്ങളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ എട്ടു കഥകളാണ് ഉള്ളത്.
ചിത്രം: ലീലാവതി രചിച്ച 'പടച്ചോൻ്റെ മുഖം' പുസ്തകം ഷാമിൻ സെബാസ്റ്റ്യൻ സൽമി സത്യാർത്ഥിക്ക് നൽകി പ്രകാശനം ചെയ്യുന്നു