ബാലുശ്ശേരി പുഴയിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി
ബാലുശ്ശേരി : ഇന്നലെ വൈകീട്ട് കുളിക്കുന്നതിനിടയില്‍ ബാലുശ്ശേരി ആറാളക്കല്‍ ഭാഗത്ത് പുഴയുടെ അടിയൊഴുക്കില്‍പെട്ട് കാണാതായ മിഥിലാജിന്റെ മൃതദേഹം കണ്ടെത്തി
20 മണിക്കൂറോളം നടത്തിയ തെരച്ചിനൊടുവിലാണ് കണ്ടത്. മുങ്ങിപ്പോയ ഭാഗത്തുനിന്നും നൂറുമീറ്റര്‍ ദൂരെ വെള്ളത്തിനടിയില്‍ തങ്ങി നില്‍ക്കുന്ന നിലയിലായിരുന്നു മൃതദേഹം. നരിക്കുനി ഫയര്‍ഫോഴ്‌സ് സംഘം, സ്‌കൂബ ടീം, ഓമശ്ശേരി കര്‍മ, കൂരാച്ചുണ്ട് അമീന്‍ റെസ്‌ക്യൂ തുടങ്ങിയ സന്നദ്ധ സംഘങ്ങള്‍ നാട്ടുകാരുടെ സഹകരണത്തോടെയാണ് തെരച്ചില്‍ നടത്തി കണ്ടെത്തിയത് . ബാലുശ്ശേരി പൊലീസും സ്ഥലത്ത് സ്ഥിതിഗതികള്‍ നിയന്ത്രിച്ചു. തെരച്ചില്‍ നടത്തിയ സ്ഥലത്ത് വന്‍ജനാവലിയാണ് എത്തിച്ചേര്‍ന്നത്.