അത്തോളി സംസ്ഥാന പാത പൊട്ടി പൊളിഞ്ഞു', പ്രതിഷേധവുമായി   യൂത്ത് കോൺഗ്രസ് നിൽപ്പ് സമരം നാളെ ( ശനിയാഴ്ച)
അത്തോളി സംസ്ഥാന പാത പൊട്ടി പൊളിഞ്ഞു', പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് നിൽപ്പ് സമരം നാളെ ( ശനിയാഴ്ച) .
Atholi News12 Jul5 min

അത്തോളി സംസ്ഥാന പാത പൊട്ടി പൊളിഞ്ഞു',

പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് നിൽപ്പ് സമരം നാളെ ( ശനിയാഴ്ച )





അത്തോളി : അത്തോളി - ഉള്ളിയേരി സംസ്ഥാന പാത കുണ്ടും കുഴിയും ഗർത്തവുമായിട്ടും ഇതുവരെ അറ്റകുറ്റപ്പണി ചെയ്യാത്ത സംസ്ഥാന സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് അത്തോളി മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി നാളെ (ശനി) വൈകിട്ട് 4 ന് കൂമുള്ളിയിൽ റോഡിൽ നിൽപ്പ് സമരം സംഘടിപ്പിക്കും. കൂമുള്ളി, മൊടക്കല്ലൂർ ഭാഗങ്ങളിൽ ജലജീവൻ പദ്ധതിയുടെ മെയിൻലൈനിന് വേണ്ടി പൈപ്പുകളിടാൻ കീറിയതും റോഡ് തകരാൻ കാരണമായിട്ടുണ്ട്. news image

റോഡ് തകർന്നതിനാൽ സംസ്ഥാനപാതയിൽ കൂമുള്ളിയിൽ ഗതാഗത തടസ്സം പതിവാണ്. മൂന്നുമാസത്തോളമായിട്ടും റോഡ് ഗതാഗത യോഗ്യമാക്കാത്തതിൽ പ്രതിഷേധിച്ചാണ് നാളത്തെ നിൽപ്പു സമരമെന്ന് മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് താരിഖ് അത്തോളി, അത്തോളി ന്യൂസ്‌ നോട്‌ പറഞ്ഞു. യൂത്ത് കോൺഗ്രസ് കോഴിക്കോട് പാർലമെൻറ് കമ്മിറ്റി പ്രസിഡണ്ട് അഡ്വ. ആർ.ഷഹിൻ സമരം ഉദ്ഘാടനം ചെയ്യും.

news image

Recent News