നിപ ആശങ്ക ഒഴിയുന്നു; ഇന്നും പുതിയ കേസുകളില്ല
നിപ ആശങ്ക ഒഴിയുന്നു; ഇന്നും പുതിയ കേസുകളില്ല
Atholi News17 Sep5 min

നിപ ആശങ്ക ഒഴിയുന്നു;

ഇന്നും പുതിയ കേസുകളില്ല


സമ്പർക്ക പട്ടികയിലുള്ളവർ കള്ളം പറയുന്നു, 

പോലീസിന്റെ സഹായം 

ഉറപ്പിക്കുമെന്ന് 

ആരോഗ്യ വകുപ്പ് മന്ത്രി




കോഴിക്കോട് :സംസ്ഥാനത്ത് നിപ ഭീതി അകലുന്നു, ജില്ലയിൽ ഇന്നലെയും ഇന്നുമായി പുതിയ നിപ കേസുകൾ റിപ്പോർട്ട് ചെയ്തില്ല. സമ്പർക്ക പട്ടികയിലുള്ളവരിൽ 

 പരിശോധനക്കയച്ച 41 സാംമ്പിളുകള്‍ കൂടി നെഗറ്റീവ് ആയതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. ഹൈ റിസ്ക് പട്ടികയിൽ പെടുന്നവരും നെഗറ്റീവ് ആണ്, ഇനി 39 പേരുടെ ഫലം കൂടി കിട്ടാനുണ്ട്.സമ്പർക്ക പട്ടികയിലെ രോഗികളുടെ വിവരങ്ങൾക്കായി ഫോൺ വിവരങ്ങൾ ശേഖരിക്കും.സമ്പർക്കപട്ടികയിലെ ചിലർ കള്ളം പറയുന്നു. സി സി ടി വി പരിശോധനയിക്കായി 

 പോലീസിന്റെ സഹായവും തേടുന്നുണ്ടെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

സംസ്ഥാനത്തെ നിപ സാഹചര്യം നിയന്ത്രണ വിധേയമാണെന്നും രോഗവ്യാപനം രണ്ടാം തരംഗത്തിക്ക് കടന്നിട്ടില്ലന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.നിലവിൽ നാല് ആക്ടിവ് കേസുകളാണ് സംസ്ഥാനത്തുള്ളത്. ഇന്നലെ അഞ്ച് പേരെ കൂടി രോഗ ലക്ഷണങ്ങളടെ ഐസോലേഷനിലാക്കിയിട്ടുണ്ട്.രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ട്. ഇത് വരെ 181 സാമ്പിളുകളാണ് പരിശോധിച്ചത്.അതേസമയം കോഴിക്കോട് നഗരത്തിലുള്‍പ്പെടെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിരിക്കുകയാണ്. കോഴിക്കോട് കോര്‍പ്പറേഷനിലെ 7 വാര്‍ഡുകളും, ഫറോക്ക് നഗരസഭയിലെ മുഴുവന്‍ വാർഡ‍ുകളും കണ്ടൈന്‍മെന്‍റ് സോണായി പ്രഖ്യാപിച്ചു. കണ്ടൈന്‍മെന്‍റ് സോണിലുള്‍പ്പെട്ടതിനാല്‍ ബേപ്പൂര്‍ ഫിഷിംഗ് ഹാര്‍ബര്‍ അടച്ചു. ജില്ലയിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അടുത്ത ശനിയാഴ്ച വരെ ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രമേ പാടുള്ളൂവെന്ന് ജില്ലാ കളക്ടര്‍ ഉത്തരവിട്ടിട്ടുണ്ട്. എന്നാല്‍, പൊതുപരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല.അതിനിടെ മുക്കം എൻ ഐ ടി യിൽ പരീക്ഷ നടത്തുന്നതുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചതിനാൽ കലക്ടറോട് അന്വേഷിക്കാൻ ഉത്തരവിട്ടതായി മന്ത്രി പറഞ്ഞു

Tags:

Recent News