സ്പേസ് അത്തോളി ഗ്രാമിക പുരസ്കാരം രാഘവൻ അത്തോളിയ്ക്ക് സമർപ്പിച്ചു
സ്പേസ് അത്തോളി ഗ്രാമിക പുരസ്കാരം രാഘവൻ അത്തോളിയ്ക്ക് സമർപ്പിച്ചു
Atholi News10 Aug5 min

സ്പേസ് അത്തോളി ഗ്രാമിക പുരസ്കാരം രാഘവൻ അത്തോളിയ്ക്ക് സമർപ്പിച്ചു




അത്തോളി : വിവിധ രംഗങ്ങളിൽ പ്രഗത്ഭരായ അത്തോളിക്കാർക്ക് വേണ്ടി ഏർപ്പെടുത്തിയ'സ്പേസ്' അത്തോളിയുടെ പ്രഥമ 'ഗ്രാമിക' അവാർഡ് കവിയും ശിൽപ്പിയും നോവലിസ്റ്റുമായ രാഘവൻ അത്തോളിയ്ക്ക് സാഹിത്യകാരൻ പ്രൊഫ. കൽപറ്റ നാരായണൻ സമർപ്പിച്ചു. യോജിപ്പിന്റെ മേഖലകൾ കുറഞ്ഞു വരുമ്പോൾ വിയോജിപ്പ് ഏറെ കുറെ രാജ്യ നിഷേധമായി മാറി കൊണ്ടിരിക്കുമ്പോൾ അതിന് രണ്ടിനും വേണ്ട സ്പേസാണ് ഇവിടെ ഉദ്ഘാടനം ചെയ്തിരിക്കുന്നതെന്നും ആ സ്പേസ് എവിടെ അന്യായം നടക്കുന്നുവോ ആ അന്യായം എവിടെ ആർക്ക് അടി കൊള്ളുന്നുവോ ആ അടി എന്റെ പുറത്താണെന്ന് വിശ്വസിച്ചിരുന്ന ഒരു കവിയെ ഓർമിച്ചു കൊണ്ട് പറഞ്ഞാൽ അങ്ങനെ അനുഭവിക്കുകയും പ്രതികരിക്കുകയും ചെയ്യാവുന്ന വേദിയാണ് സ്പേസ് എന്നു കരുതുന്നതായും രാഘവൻ അത്തോളിക്ക് ആദരവു നൽകുക വഴി എന്താണ് ഈ സ്പേസ് എന്നു കൂടി നിർവചിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. വിയോജിപ്പിന്റെ ആൾരൂപമായ രാഘവൻ അത്തോളി ഒരു പൊളിറ്റിക്കൽ അനാർക്കിസ്റ്റു കൂടിയാണ്. രാഘവൻ എത്രയൊക്കെ അനാർകിസ്റ്റാണെങ്കിലും അദ്ദേഹംജനങ്ങളുടെ ഹൃദയത്തോടെപ്പമാണ്. അദ്ദേഹത്തിന്റെ വിയോജിപ്പിന് കൃത്യമായ സാമൂഹ്യ പശ്ചാത്തലമുണ്ട്.അദ്ദേഹം സമൂഹത്തിനോട് കലഹിക്കുന്നത് ഏതേത് കാര്യങ്ങളാലോ അദ്ദേഹത്തെ ദുർബലമാക്കിയത് അതിനോടെല്ലാമുള്ള എതിർപ്പാണ് എന്തു കണ്ടാലും അതിന്റെ ഓർമ കടന്നുവരികയും ആ ഓർമ തന്നിൽ ഒരു കാലമല്ല തലമുറകളായി തന്നെ തോൽപിച്ചുകൊണ്ടിരിക്കുന്ന ഒന്നിന്റെ രേഖയാണെന്നു മനസിലാക്കുകയും ചെയ്ത ഒരാളുടെ നിരന്തരമായ കലഹ വാസനയാണ് വാസ്തവത്തിൽ രാഘവൻ അത്തോളിയുടെ സൃഷ്ടികളിൽ പ്രത്യക്ഷപ്പെടുന്നത്. താൻ വയനാട്ടിൽ നിന്നും ഈ ഭാഗത്തേക്ക് വന്നപ്പോൾ ആദ്യം പരിചയപ്പെട്ട പ്രതിഭാ ശാലികളിൽ ഒരാളാണ് രാഘവൻ അത്തോളിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യൻ ഭരണഘടനയുടെ ആമുഖം അനാച്ഛാദനം ചെയ്ത് സ്പേസ്‌ൻ്റെ പുതിയ ഓഫീസ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദുരാജൻ ഉദ്ഘാടനം നിർവ്വഹിച്ചു. പ്രത്യേക രീതിയിൽ ഇന്ത്യൻ ഭരണ അനാഛാദനം ചെയ്തുള്ള ഉദ്ഘാടനം വേറിട്ട അനുഭവമായതായി അവർ പറഞ്ഞു. അത്തോളിയിലെ സാമൂഹ്യ സാംസ്കാരിക രംഗത്ത് നിറഞ്ഞു നിൽക്കാൻ സ്പേസിന് ഇടമുണ്ടാകട്ടെ. രാഘവനെ ആദരിച്ചത് ഉചിതമായെന്നും അദ്ദേഹത്തിന്റെ സൃഷ്ടികൾ ജനങ്ങളിലെത്തിക്കാനുള്ള സഹകരണം സ്പേസിന്റെ ഭാഗത്തു നിന്നുണ്ടാകണമെന്നും അവർ കൂട്ടിച്ചേർത്തു. സ്പേസ് പ്രസിഡന്റ് ബി. കെ. ഗോകുൽദാസും സെക്രട്ടറി അഷ്റഫ് ചീടത്തിലും ചേർന്ന് 25,000 രൂപയുടെ കാഷ് അവാർഡ് രാഘവൻ അത്തോളിക്ക് സമ്മാനിച്ചു. കൽപറ്റ നാരായണന് ഉപഹാരവും നൽകി. ബി.കെ ഗോകുൽദാസ് അധ്യക്ഷനായി. ജോബി മാത്യു ഭരണ ഘടനയുടെ ആമുഖം ചൊല്ലി കൊടുത്തു.ശ്രീജിത്ത് ശ്രീവിഹാർ, ഇ.എ ജബ്ബാർ മാസ്റ്റർ, പി.കെ മൂസക്കോയ മാസ്റ്റർ സംസാരിച്ചു. രാഘവൻ അത്തോളി മറുമൊഴി നടത്തി. അഷ്റഫ് ചീടത്തിൽ സ്വാഗതവും ഉഷ പനാട്ടിൽ നന്ദിയും പറഞ്ഞു. വിനോദ് അത്തോളിയുടെ ഫോട്ടോ പ്രദർശനവും ജിജുലാൽ ബോധിയുടെ ചുമർ ചിത്ര പ്രദർശനവും രാഘവൻ അത്തോളിയെ കുറിച്ചുള്ള ഹ്രസ്വ ഡോക്യുമെന്ററി പ്രദർശനവും നടന്നു.ഉണ്ണി മാസ്റ്ററും സംഘത്തിന്റെയും ഗസൽ വിരുന്നും അരങ്ങേറി.


ചിത്രം: സ്പേസ് അത്തോളി ഗ്രാമിക പുരസ്കാരം രാഘവൻ അത്തോളിക്ക് പ്രൊഫ. കൽപറ്റ നാരായണൻ സമർപ്പിക്കുന്നു

Recent News

തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ   48.47 ഉം ഉള്ളിയേരിയിൽ  47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്ത
തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ 48.47 ഉം ഉള്ളിയേരിയിൽ 47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്തി (സമയം : 12.50 pm ) ജില്ലയിൽ പോളിംഗ് 50 ശതമാനം പിന്നിട്ടു. നിലവിലെ പോളിംഗ് - 50.23% സമയം 1.08 pm 01- അഴിയൂര്‍ - 49.01 02- എടച്ചേരി- 52.39 03- നാദാപുരം- 46.08 04- കായക്കൊടി- 43.03 05- മൊകേരി- 44.4 06- പേരാമ്പ്ര- 46.08 07- മേപ്പയ്യൂര്‍- 48.88 08- ഉള്ള്യേരി- 47.64 09- പനങ്ങാട്-45.82 10- പുതുപ്പാടി- 44.54 11- താമരശ്ശേരി- 48.16 12- കോടഞ്ചേരി- 42.62 13- കാരശ്ശേരി- 46.33 14- ഓമശ്ശേരി- 48.82 15- ചാത്തമംഗലം- 47.57 16- പന്തീരങ്കാവ്- 47.68 17- കടലുണ്ടി- 45.88 18- കുന്ദമംഗലം- 45.62 19- കക്കോടി- 52.47 20- ചേളന്നൂര്‍- 51.28 21- നരിക്കുനി- 47.4 22- ബാലുശ്ശേരി- 48.23 23- കാക്കൂര്‍- 48.1 24- അത്തോളി- 48.47 25- അരിക്കുളം- 45.85 26- പയ്യോളി അങ്ങാടി-47.87 27- മണിയൂര്‍- 50.67 28- ചോറോട്- 51.07
Atholi News11 Dec