വ്യാപാരി വ്യവസായി ഏകോപന സമിതി അത്തോളി യൂനിറ്റിന്റെ കുടുംബ സംഗമം നാളെ.
അത്തോളി : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അത്തോളി യൂനിറ്റിന്റെ കുടുംബ സംഗമം നാളെ 23/05/23 ഉച്ചക്ക് 2 മണിക്ക് ശേഷംകുടക്കല്ല് ലക്സ്മോർ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും വിവിധ മത്സര പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും പഴയകാല വ്യാപരി നേതാക്കളെയും ആദരിക്കലും, വിവിധ കലാപരിപാടികളും.
പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ ചെങ്ങന്നൂർ ശ്രീകുമാർ നയിക്കുന്ന ഗാനമേളയും അരങ്ങേറും.
നാളെ ഉച്ചക്ക് 1 മണിക്ക് ശേഷം അത്തോളിയിൽ കട മുടക്കമായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു