എലത്തൂരിൽ ബസും ടിപ്പർ ലോറിയും കൂടിയിടിച്ചു : 75 ഓളം പേർക്ക് പരിക്ക് ;രണ്ട് പേർക്ക് ഗുരുതരം ഇരു വാഹനങ
എലത്തൂരിൽ ബസും ടിപ്പർ ലോറിയും കൂടിയിടിച്ചു : 75 ഓളം പേർക്ക് പരിക്ക് ;രണ്ട് പേർക്ക് ഗുരുതരം ഇരു വാഹനങ്ങളും തത്സമയം കുത്തനെ മറിഞ്ഞു.
Atholi NewsInvalid Date5 min

എലത്തൂരിൽ ബസും ടിപ്പർ ലോറിയും കൂടിയിടിച്ചു : 75 ഓളം പേർക്ക് പരിക്ക് ;രണ്ട് പേർക്ക് ഗുരുതരം ഇരു വാഹനങ്ങളും തത്സമയം കുത്തനെ മറിഞ്ഞു 



എ എസ് ആവണി



കോഴിക്കോട് : ദേശീയ പാതയിൽ എലത്തൂർ കോരപ്പുഴ പാലത്തിന് സമീപം സ്വകാര്യ ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് അപകടം .75 ഓളം പേർക്ക് പരിക്ക് . ആദ്യം ബീച്ച് ആശുപത്രിയിലും കൂടുതൽ പരിക്കുള്ളവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു . 

news image

രണ്ട് പരിക്ക് ഗുരുതരമാണ്.

ഇവർ ഉൾപ്പെടെ 58 പേർ ( 21 പുരുഷന്മാരും 37 സ്ത്രീകളും ) . മേത്രയിൽ 5 ഉം , ബീച്ച് ആശപത്രിയിൽ 11 ഉം നാഷണൽ ഹോസ്പിറ്റലിൽ 1 ഉം പേരെ പ്രവേശിപ്പിച്ചതായി പോലീസ് അറിയിച്ചു. രണ്ട് പേരുടെ വാരിയെല്ല് പൊട്ടി ഗുരുതരാവസ്ഥയിലാണ്.

പരിക്കേറ്റവരിൽ വനിത പോലീസും ഉൾപ്പെടും( വൃന്ദ -പിങ്ക് പെട്രോൾ )

ഇന്ന് രാവിലെ 8 ഓടെ കോരപ്പുഴ ഹിന്ദുസ്ഥാൻ പെട്രോളിയം ഡിപ്പോയ്ക്കും പമ്പിനും സമീപത്തായാണ് അപകടം ഉണ്ടായത്.

തലശ്ശേരി - കോഴിക്കോട് റൂട്ടിൽ ഓടുന്ന കണിക ബസും കോഴിക്കോട് നിന്നും കൊയിലാണ്ടിക്ക് പോകുന്ന ട്രിപ്പർ ലോറിയുമാണ് അപകടത്തിൽപ്പെട്ടത്.

news image

അമിത വേഗതയിലായിരുന്നു 

ഇരു വാഹനങ്ങളും . ബസ് ,മുൻപിലുണ്ടായിരുന്ന വാഹനത്തെ മറി കടക്കുമ്പോൾ എതിരെ വന്ന ടിപ്പർ കൂട്ടിയിടിക്കുകയായിരുന്നു.  

ഇടിയുടെ ആഘാതത്തിൽ ലോറി സമീപത്തെ മതിലിൽ ഇടിച്ചു കയറി.

 "ആ സമയത്ത് ചാറ്റൽ മഴയുണ്ടായിരുന്നു . 10 മിനിറ്റിനകമാണ് സ്ഥലത്ത് എത്തിയത് , എങ്ങിനെ സംഭവിച്ചു എന്ന് ആദ്യം വ്യക്തമായില്ല. അപ്പോഴേക്കും പരിക്കേറ്റവരെ നാട്ടുകാർ ചേർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയി. അപകടം സമീപത്തുള്ള പെട്രോൾ പമ്പിനടുത്തോ എച്ച് പി സി ഡിപ്പോയ്ക്കടുത്തോ ആ വാതിരുന്നതും വലിയ അപകടം ഒഴിവായിയെന്ന് പൊതുപ്രവർത്തകനായ 

വി ടി ഇക്ബാൽ അത്തോളി ന്യൂസ് നോട് പറഞ്ഞു.

രണ്ട് വാഹനങ്ങളും സ്ഥലത്ത് നിന്നും റോഡ് വശത്തേയ്ക്ക് മാറ്റി വാഹനങ്ങൾ

ഒന്നര മണിക്കൂർ നേരം ഗതാഗതക്കുരുക്കിൽപ്പെട്ടു. 

പോലീസ് , ഫയർ ഫോഴ്സ്, സന്നദ്ധ പ്രവർത്തകർ ചേർന്ന് ഗതാഗതം പുനഃസ്ഥാപിച്ചു. രണ്ട് വാഹനങ്ങളിൽ നിന്നും റോഡിലേക്ക് ഒഴുകിയ ഇന്ധനം ഫയർ റസ്ക്യൂ സേന വൃത്തിയാക്കി.

news image

Recent News

തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ   48.47 ഉം ഉള്ളിയേരിയിൽ  47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്ത
തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ 48.47 ഉം ഉള്ളിയേരിയിൽ 47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്തി (സമയം : 12.50 pm ) ജില്ലയിൽ പോളിംഗ് 50 ശതമാനം പിന്നിട്ടു. നിലവിലെ പോളിംഗ് - 50.23% സമയം 1.08 pm 01- അഴിയൂര്‍ - 49.01 02- എടച്ചേരി- 52.39 03- നാദാപുരം- 46.08 04- കായക്കൊടി- 43.03 05- മൊകേരി- 44.4 06- പേരാമ്പ്ര- 46.08 07- മേപ്പയ്യൂര്‍- 48.88 08- ഉള്ള്യേരി- 47.64 09- പനങ്ങാട്-45.82 10- പുതുപ്പാടി- 44.54 11- താമരശ്ശേരി- 48.16 12- കോടഞ്ചേരി- 42.62 13- കാരശ്ശേരി- 46.33 14- ഓമശ്ശേരി- 48.82 15- ചാത്തമംഗലം- 47.57 16- പന്തീരങ്കാവ്- 47.68 17- കടലുണ്ടി- 45.88 18- കുന്ദമംഗലം- 45.62 19- കക്കോടി- 52.47 20- ചേളന്നൂര്‍- 51.28 21- നരിക്കുനി- 47.4 22- ബാലുശ്ശേരി- 48.23 23- കാക്കൂര്‍- 48.1 24- അത്തോളി- 48.47 25- അരിക്കുളം- 45.85 26- പയ്യോളി അങ്ങാടി-47.87 27- മണിയൂര്‍- 50.67 28- ചോറോട്- 51.07
Atholi News11 Dec