വികസിത് ഭാരത് സങ്കല്‍പ് യാത്ര  ഇന്ന് അത്തോളിയിൽ
വികസിത് ഭാരത് സങ്കല്‍പ് യാത്ര ഇന്ന് അത്തോളിയിൽ
Atholi News7 Dec5 min

വികസിത് ഭാരത് സങ്കല്‍പ് യാത്ര

ഇന്ന് അത്തോളിയിൽ



അത്തോളി :കേന്ദ്ര വികസന ക്ഷേമ പദ്ധതികള്‍ വിശദീകരിച്ചും അര്‍ഹരായവരെ പദ്ധതികളില്‍ ചേര്‍ത്തും വികസിത് ഭാരത് സങ്കല്‍പ് യാത്രയുടെ കോഴിക്കോട്ടെ പര്യടനം പുരോഗമിക്കുന്നു .

അത്തോളി,എളെറ്റിൽ വട്ടോളി എന്നിവിടങ്ങളിലാണ് ഇന്നത്തെ പരിപാടികള്‍.

രാവിലെ എളെട്ടിൽ വട്ടോളിയിൽ എത്തുന്ന സംഘം

വൈകീട്ട് 3 മണിക്ക് അത്തോളി ഹൈസ്കൂളിനടുത്ത് ചങ്ങാതിക്കൂട്ടം ഗ്രൗണ്ടിലെത്തും.

news image

ലീഡ് ബാങ്ക്, കേരള ഗ്രാമീണ്‍ ബാങ്ക്, എഫ്.എ.സി.ടി., ജല്‍ജീവന്‍ മിഷന്‍, സാമ്പത്തിക സാക്ഷരതാ കൗണ്‍സില്‍, കൃഷി വിഞജാന്‍ കേന്ദ്ര, എച്ച്.പി. ഗ്യാസ് തുടങ്ങിയവയെ പ്രതിനിധീകരിച്ച് ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി ജനങ്ങള്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങളും സഹായങ്ങളും ചെയ്യുന്നു എന്നതാണ്

ഈ യാത്രയുടെ പ്രത്യേകത.

തോട്ടങ്ങളില്‍ ഡ്രോണ്‍ ഉപയോഗിക്കുന്നതെങ്ങനെയെന്ന് വിശദീകരിക്കാന്‍ ഡ്രോൺ പരിചയം പൂക്കാട് പാട ശേഖരത്തിൽ നടക്കും.

Tags:

Recent News