റംഷാദ് അത്തോളിക്ക്  കവിതാപുരസ്കാരം
റംഷാദ് അത്തോളിക്ക് കവിതാപുരസ്കാരം
Atholi News24 Nov5 min

റംഷാദ് അത്തോളിക്ക്  കവിതാപുരസ്കാരം 



അത്തോളി :മാനസ കക്കയത്തിന്റെ ഏഴാമത് കവിതാ പുരസ്കാരത്തിന് അത്തോളി സ്വദേശി എം.റംഷാദ് അർഹനായി. കോക്കല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനായ റംഷാദിന്റെ ‘വരത്തരുണ്ടാവുന്നത്’ എന്ന കവിതയ്ക്കാണ് പുരസ്‌കാരം ലഭിച്ചത് .


ഡിസംബർ 31-ന് കക്കയത്ത് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ പുരസ്‌കാരം സമ്മാനിക്കും ജനപ്രതിനിധികൾ, രാഷ്ട്രീയ സംഘടന പ്രതിനിധികൾ, സാംസ്കാരിക പ്രവർത്തകർ എന്നിവർ പങ്കെടുക്കുന്ന ചടങ്ങിൽ ഗാനനിശയും, വിവിധ കലാപരിപാടികളുമുണ്ടാകുമെന്ന് ഭാരവാഹികളായ ജോൺസൺ കക്കയം, സുനിൽ പാറപ്പുറത്ത്, വി.ടി. തോമസ്, നിസാം കക്കയം, തോമസ് പോക്കാട്ട്, രാജേഷ് കക്കയം എന്നിവർ അറിയിച്ചു.

Recent News