അത്തോളിയിൽ ഓണസമൃദ്ധി -  കർഷക ചന്ത തുടങ്ങി
അത്തോളിയിൽ ഓണസമൃദ്ധി - കർഷക ചന്ത തുടങ്ങി
Atholi News11 Sep5 min

അത്തോളിയിൽ ഓണസമൃദ്ധി -

കർഷക ചന്ത തുടങ്ങി




അത്തോളി : ഗ്രാമ പഞ്ചായത്ത്‌ കൃഷിഭവന്റെ ആഭിമുഖ്യത്തിൽ

ഓണം പഴം പച്ചക്കറി വിപണി ഇന്ന് തുടങ്ങി.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ബിന്ദു രാജൻ ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡന്റ്‌ സി കെ. റിജേഷിൻ്റെ അദ്ധ്യക്ഷത വഹിച്ചു.

ചടങ്ങിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മാരായ ഷീബ രാമചന്ദ്രൻ, സരിത എ. എം, സുനീഷ് നടുവിലയിൽ, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുധ കാപ്പിൽ, വാർഡ് മെമ്പർമാരായ സന്ദീപ് നാലുപുരയ്ക്കൽ, രമപി.എം, പഞ്ചായത്ത് സെക്രട്ടറി ഹരിഹരൻ കെ, കാർഷിക വികസന സമിതി അംഗം ചന്ദ്രൻ പൊയിലിൽ എന്നിവർ ആശംസകൾ അറിയിച്ചു. കൃഷി ഓഫീസർ സുവർണ്ണ ശ്യാം കെ. ടി സ്വാഗതവും കൃഷി അസിസ്റ്റന്റ് ബിനു എസ്. കെ ചടങ്ങിന് നന്ദിയും അറിയിച്ചു. കർഷകർ, കാർഷിക വികസന സമിതി അംഗങ്ങൾ പങ്കെടുത്തു. കൃഷി വകുപ്പ് ഫാം പ്ലാൻ പദ്ധതിയുടെ ഭാഗമായി രൂപീകരിച്ച ഗ്രാമപ്രഭ ഫാർമേഴ്‌സ് പ്രൊഡ്യൂസർ ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിൽ ഉള്ള കാർഷിക മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളുടെ വിപണനവും ഓണച്ചന്തയുടെ ഭാഗമായി നടത്തുന്നുണ്ട്.


ഓണം വിപണിയിലേക്ക് കർഷകരിൽ നിന്നും നേരിട്ട് സംഭരിക്കുന്ന പച്ചക്കറികൾ പൊതു വിപണിയിലെ വിലയെക്കാൾ 10 % അധികം വില നൽകി സംഭരിക്കുകയും പൊതുവിപണി വിലയെക്കാൾ 30% കുറഞ്ഞ വിലയ്ക്ക് ഉപഭോക്താക്കൾക്ക് ലഭ്യമാക്കുകയും ചെയ്യുന്നുണ്ട്.

അത്തോളി പഞ്ചായത്ത് ഓഫീസ് പരിസരത്ത് വെച്ച് നടത്തുന്ന ചന്ത 14 ന് സമാപിക്കും.

Recent News

തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ   48.47 ഉം ഉള്ളിയേരിയിൽ  47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്ത
തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ 48.47 ഉം ഉള്ളിയേരിയിൽ 47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്തി (സമയം : 12.50 pm ) ജില്ലയിൽ പോളിംഗ് 50 ശതമാനം പിന്നിട്ടു. നിലവിലെ പോളിംഗ് - 50.23% സമയം 1.08 pm 01- അഴിയൂര്‍ - 49.01 02- എടച്ചേരി- 52.39 03- നാദാപുരം- 46.08 04- കായക്കൊടി- 43.03 05- മൊകേരി- 44.4 06- പേരാമ്പ്ര- 46.08 07- മേപ്പയ്യൂര്‍- 48.88 08- ഉള്ള്യേരി- 47.64 09- പനങ്ങാട്-45.82 10- പുതുപ്പാടി- 44.54 11- താമരശ്ശേരി- 48.16 12- കോടഞ്ചേരി- 42.62 13- കാരശ്ശേരി- 46.33 14- ഓമശ്ശേരി- 48.82 15- ചാത്തമംഗലം- 47.57 16- പന്തീരങ്കാവ്- 47.68 17- കടലുണ്ടി- 45.88 18- കുന്ദമംഗലം- 45.62 19- കക്കോടി- 52.47 20- ചേളന്നൂര്‍- 51.28 21- നരിക്കുനി- 47.4 22- ബാലുശ്ശേരി- 48.23 23- കാക്കൂര്‍- 48.1 24- അത്തോളി- 48.47 25- അരിക്കുളം- 45.85 26- പയ്യോളി അങ്ങാടി-47.87 27- മണിയൂര്‍- 50.67 28- ചോറോട്- 51.07
Atholi News11 Dec