അത്തോളി കൂമുള്ളി വായനശാലയിലെ
ക്ലോക്ക് അടിച്ചു പൊട്ടിച്ചു ;
സന്ദശർകനെതിരെ പോലീസിൽ പരാതി
Exclusive Report :
സ്വന്തം ലേഖകൻ
അത്തോളി: കൂമുള്ളി ഗിരീഷ് പുത്തഞ്ചേരി വായനശാലയിലെ ചുമരിലെ ക്ലോക്ക്
അടിച്ചു പൊട്ടിച്ചു. വായനശാല സന്ദർശകനെതിരെ ലൈബ്രേറിയൻ പോലീസിൽ പരാതി നൽകി.
ഇന്നലെ സന്ധ്യയോടെയാണ് സംഭവം.
വായനശാലയിൽ എത്തിയ പുത്തഞ്ചേരി സ്വദേശി ആനന്ദനെതിരെയാണ് പരാതി .
പത്രം വായിക്കാനെത്തിയ ആനന്ദൻ ചുമരിലെ ക്ലോക്ക് അടിച്ചു പൊട്ടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു.മദ്യപിച്ചാണെന്ന് സംശയം.
ബഞ്ചിൽ കയറി നിന്നാണ് ക്ലോക്ക് പൊട്ടിച്ചത്. ഇയാൾ ഇവിടെ പതിവായി പ്രസിദ്ധീകരണങ്ങൾ വായിക്കാൻ വരുന്ന ആളാണ്. പലപ്പോഴും വായനശാലയിലെത്തി ബഹളമുണ്ടാക്കുന്നതായും ഇയാൾക്കെതിരെ നേരത്തെയും പരാതിയുണ്ട്. മുൻപൊരിക്കൽ ഇയാൾ വായനശാലയിലെ ടിവി കേടാക്കിയിരുന്നു.
വായനശാലയിലെ ക്ലോക്ക് തകർത്തത് നിസാരമായി കാണാനാകില്ലന്ന് അത്തോളി യിലെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രവർത്തകർ പ്രതികരിച്ചു.
വായനശാലക്കെതിരെ ഉണ്ടായ അതിക്രമത്തിൽ വായനശാലയിലെ വാന ക്കാരുടെ വാട്സ് ആപ്പ് കൂട്ടായ്മയിൽ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്. പോലീസിൽ ഇന്ന് രാവിലെയാണ് പരാതി നൽകിയത്,അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്ന് അത്തോളി പോലീസ് അത്തോളി ന്യൂസിനോട് പറഞ്ഞു.