രാമനാട്ടുകര - വെങ്ങളം ബൈപ്പാസ് പുതുവത്സര സമ്മാനമായി നാടിന് സമർപ്പിക്കുമെന്ന്   മന്ത്രി പി എ മുഹമ്മദ്
രാമനാട്ടുകര - വെങ്ങളം ബൈപ്പാസ് പുതുവത്സര സമ്മാനമായി നാടിന് സമർപ്പിക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്.
Atholi News30 Oct5 min

രാമനാട്ടുകര - വെങ്ങളം ബൈപ്പാസ് പുതുവത്സര സമ്മാനമായി നാടിന് സമർപ്പിക്കുമെന്ന് 

മന്ത്രി പി എ മുഹമ്മദ് റിയാസ്.


ഏകോപനമില്ലായ്‌മ പരിശോധിക്കും 




കോഴിക്കോട് :ദേശീയപാത 66 ൽ രാമനാട്ടുകര മുതൽ വെങ്ങളം വരെയുള്ള ഭാഗത്തിന്റെ നിർമ്മാണം  

പൂർണ്ണമായും പണി പൂർത്തികരിച്ച്

 2025ലെ പുതുവത്സര സമ്മാനമായി നാടിന് സമർപ്പിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ്‌ റിയാസ് പറഞ്ഞു. 


ദേശീയപാതയിൽ പൂളാടിക്കുന്ന് ഫ്ലൈ ഓവർ നിർമാണ പുരോഗതി വിലയിരുത്തിയശേഷം ഇന്ന് രാവിലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.


രാമനാട്ടുകര - വെങ്ങളം റീച്ച് 28.4 കിലോമീറ്റർ ആണ്. മണ്ണെടുക്കലിന് ഉൾപ്പെടെ ഈ ഭാഗത്തെ നിർമ്മാണത്തിൽ ചില തടസ്സങ്ങൾ ഉണ്ടായിരുന്നു. മന്ത്രിയുടെയും കലക്ടറുടെയും നേതൃത്വത്തിൽ ജിയോളജി വകുപ്പുമായി ബന്ധപ്പെട്ട് ആ പ്രശ്നങ്ങൾ പരിഹരിച്ചിട്ടുണ്ട്. നിലനിൽക്കുന്ന മറ്റു ചെറിയ തടസ്സങ്ങൾ ജില്ലാ വികസന സമിതിയുടെ മേൽനോട്ടത്തിൽ പരിഹരിക്കും. രാമനാട്ടുകര -വെങ്ങളം റീച്ചിൽ 52 ശതമാനം നിർമ്മാണം പൂർത്തിയായി. പാതയിലെ പ്രധാന ഫ്ലൈ ഓവർ ആണ് പൂളാടിക്കുന്നിലേത്. പാലത്തിന്റെ 168 പൈലുകളിൽ 140 എണ്ണം പണി പൂർത്തീകരിച്ചു. ആകെ 38 പൈൽ ക്യാപ്പുകളിൽ 22 എണ്ണവും 38 പിയർ ക്യാപ്പുകളിൽ അഞ്ചെണ്ണവും 180 ഗർഡറുകളിൽ 51 എണ്ണവും പൂർത്തിയായി. 28.4 കിലോമീറ്ററിൽ 7 ഫ്ലൈ ഓവറുകളും 14 അണ്ടർ പാസുകളും ആണ് ഉള്ളത്. 


 ജില്ലയിൽ ദേശീയപാത നിർമ്മാണത്തിന് 1849 കോടിയാണ് ചെലവ്. ഇതിൽ 434 കോടി സംസ്ഥാന സർക്കാർ കൈമാറി. രണ്ടാഴ്ചയിലൊരിക്കൽ പാതയുടെ നിർമ്മാണ പുരോഗതി മന്ത്രിതലത്തിൽ നേരിട്ട് വിലയിരുത്തുന്നുണ്ട്. മറ്റു പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെടുത്താൻ ജില്ലാ കലക്ടറെ പ്രത്യേക നോഡൽ ഓഫീസറായി നിയമിക്കും. 

 രാമനാട്ടുകര -വെങ്ങളം പാതയുടെ പണി പൂർത്തിയാകുന്നതോടെ യാത്രയ്ക്ക് ഒരു മണിക്കൂർ ലാഭിക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.

 ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ്, ദേശീയപാത വിഭാഗം പ്രൊജക്റ്റ് ഡയറക്ടർ, പ്രോജക്ട് മാനേജർ, സംസ്ഥാന പൊതുമരാമത്ത് വിഭാഗം ഉദ്യോഗസ്ഥർ എന്നിവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.ദേശീയ പാത അതോറിറ്റിയും പോലീസും തമ്മിലെ ഏകോപനമില്ലായ്‌മ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു

Tags:

Recent News