കുട്ടികൾ എലികളെ പോലെ മാളത്തിൽ ഒളിക്കരുതെന്ന്പി; .കെ ഗോപി
കോഴിക്കോട് : കുട്ടികൾ എലികളെ പോലെ മാളത്തിൽ ഒളിക്കാതെ പറവകളെ പോലെ പറക്കാനുള്ള മാനസികാവസ്ഥ ഉണ്ടാക്കണമെന്ന് പ്രശസ്ത കവിയും ഗാനരചയിതാവുമായ പി.കെ ഗോപി .
ബാലസംഘം ചെലവൂർ മേഖലാ സമ്മേളനം കാളാണ്ടിതാഴം ദർശനം സാംസ്കാരിക വേദിയിൽ പി.കെ ഗോപി ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .
കോഴികളെ കൂടുതൽ കഴിച്ച് കുറുക്കന്മാരാകാതെ സ്വയം ശ്രദ്ധിക്കണമെന്ന ഉപദേശവും കവി കുട്ടികൾക്ക് നൽകി.
ഗിതിക അധ്യക്ഷയായി.
നിഷാൻ അലി,
സെക്രട്ടറി അഭിരാമി ,
എ വി പ്രസാദ് , കെ പി ശിവജി , പി കെ ശാലിനി , എ കെ ഷിംല , സൗരവ് തുടങ്ങിയവർ സന്നിഹിതരായി. കുട്ടികളുടെ ജാഥയും സംഘടിപ്പിച്ചു.
ഫോട്ടോ: കവി പി കെ ഗോപി ബാലസംഘം ചെലവൂർ മേഖല സമ്മേളനം ഉദ്ഘാടനം ചെയ്യുന്നു.