തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂളിന് പുതിയ നഴ്സറി കെട്ടിടം
തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂളിന് പുതിയ നഴ്സറി കെട്ടിടം
Atholi NewsInvalid Date5 min

തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂളിന് പുതിയ നഴ്സറി കെട്ടിടം





തിരുവങ്ങൂർ:തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂളിന് ഹൈടെക് നഴ്സറി കെട്ടിടം.  

ബ്ളൂം നഴ്സറി കെട്ടിട ഉദ്ഘാടനം വടകര എം പി ഷാഫി പറമ്പിൽ നിർവഹിച്ചു. ആദ്യകാല പി  ടി എ പ്രസിഡൻ്റ് ആയിരുന്ന അഹമ്മദ് കോയ ഹാജി കണ്ണൻ കടവ് സൗജന്യമായി നൽകിയ മൂന്ന് സെൻ്റ് ഭൂമിയിൽ ഒരു വർഷം കൊണ്ടാണ് ഇരുനില കെട്ടിടം പൂർത്തികരിച്ചത്. സ്കൂൾ മാനേജ്മെൻ്റ് കമ്മിറ്റി, സ്റ്റാഫ് അംഗങ്ങൾ ,രക്ഷിതാക്കൾ ഒത്ത് ചേർന്നാണ് ലക്ഷ്യം പൂർത്തീകരിച്ചത്. 

കൊയിലാണ്ടി എം എൽ എ. കാനത്തിൽ ജമീല അദ്ധ്യക്ഷത വഹിച്ചു.news image

ചടങ്ങിൽ പന്തലായിനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി ബാബുരാജ്, ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സതി കിഴക്കെയിൽ,

ജില്ലാ പഞ്ചായത്ത് മെമ്പർ സിന്ധു സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഷീബ ശ്രീധരൻ,

വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അതുല്യ ബൈജു. പിടിഎ പ്രസിഡണ്ട് മുസ്തഫ,

എസ് എം സി ചെയർമാൻ ഫാറൂഖ്, 

ഹെഡ്മിസ്ട്രസ്സ് വിജിത കെ ,മാനേജർ ടി കെ ജനാർദ്ദനൻ മാസ്റ്റർ തുടങ്ങിയവർ സന്നിഹിതരായി.

പ്രിനിസിപ്പൽ ടി കെ  ഷെറീന സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി കെ അനീഷ് നന്ദിയും പറഞ്ഞു.

Recent News