'നാടക് 'ബാലുശ്ശേരി മേഖല കൺവെൻഷൻ :
പുതിയ ഭാരവാഹികളായി
ബാലുശ്ശേരി:നാടകകലാകാരന്മാരുടെ കൂട്ടായ്മയായ നാടക്
(നെറ്റ് വർക്ക് ഓഫ് ആർട്ടിസ്റ്റിക് തിയറ്റർ ആക്ടിവിസ്റ്റ്സ് കേരള) സംഘടനയുടെ മേഖലാ കൺവെൻഷൻ പെൻഷനേഴ്‌സ് സഹകരണ-ഓഡിറ്റോറിയത്തിൽ നടന്നു.
ജില്ലാ സെക്രട്ടറി എൻ.വി.ബിജു ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡണ്ട് ഇസ്മയിൽ ഉള്ളിയേരി അധ്യക്ഷത വഹിച്ചു . മേഖലാ സെക്രട്ടറി ഷിജു കൂമുള്ളി റിപ്പോർട്ടും ട്രഷറർ സുനിൽ കൂമുള്ളി വരവ് ചിലവ് കണക്കും അവതരിപ്പിച്ചു.
ജില്ലാ പ്രസിഡണ്ട് ഗംഗാധരൻ ആയാടത്തിൽ, സംസ്ഥാന കമ്മിറ്റി അംഗം തങ്കയം ശശികുമാർ ,ജില്ലാ കമ്മിറ്റി അംഗം ശൈലേഷ് അണേല,വിജയൻ മുണ്ടോത്ത്,പുഷ്പ്പാകരൻ, സുന്ദരൻ കൊതങ്ങാട്ട് ,
അ ജുലാൽ പരപ്പിൽ, അതുല്യ എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ
എൻ.പ്രകാശൻ (പ്രസിഡണ്ട് ) ഇസ്മയിൽ ഉള്ളിയേരി, മനോജ് വാകയാട് (വൈ. പ്രസിഡണ്ട്മാർ) സുനിൽ കുമാർ കൂമുള്ളി (സെക്രട്ടറി)
അതുല്യ,, അജുലാൽ പരപ്പിൽ (ജോ. സെകട്ടറിമാർ) ഷിജുകുമുള്ളി
(ട്രഷറർ).
എൻ പ്രകാശൻ സ്വാഗതവും ബിജു രാജഗിരി നന്ദിയും പറഞ്ഞു.