കുനിയിൽ കടവ് റസിഡൻസ് അസോസിയേഷൻ 8 ആം വാർഷികം ആഘോഷിച്ചു
കുനിയിൽ കടവ് റസിഡൻസ് അസോസിയേഷൻ 8 ആം വാർഷികം ആഘോഷിച്ചു
Atholi News28 May5 min

റസിഡൻസ് അസോസിയേഷൻ 8 ആം വാർഷികം ആഘോഷിച്ചു

അത്തോളി :കുനിയിൽ കടവ് റസിഡൻസ് അസോസിയേഷൻ എട്ടാം വാർഷികാഘോഷം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ഫാത്തിമ ലുലു നഗറിൽവെച്ച് നടന്ന ആഘോഷം പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കുനിയിൽ കടവ് പാലത്തിനടുത്ത് നിന്ന് ഘോഷയാത്രയോടെ പരിപാടിക്ക് തുടക്കമായി. കേരളചലചിത്ര അക്കാദമി റീജിയണൽ കോർഡിനേറ്ററും എഴുത്തുകാരിയും സാമൂഹ്യ പ്രവർത്തകയുമായ നവീന എസ്സ് മുഖ്യാതിഥിയായി.

ഫോട്ടോഗ്രാഫിയിൽ സംസ്ഥാന ദേശീയ അന്തർദേശീയ തലത്തിൽ പതിനേഴോളം അവാർഡുകൾ നേടിയ വിനോദ് അത്തോളിയേയും 2020-22 അധ്യയന വർഷത്തിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും എം.എസ്.സി.ബയോ കെമിസ്ട്രിയൽ ഒന്നാം റാങ്ക് നേടിയ രോഹിത പറമ്പിലിനേയും, 2022-23 അധ്യയന വർഷത്തിൽ എസ്.എസ്.എൽ.സിപരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും കൺസ്യൂമർ ഫെഡ് ചെയർമാൻ എം. മെഹബൂബ് അനുമോദിച്ചു. മുഹമ്മദ് നാസിഫ് ഖാൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർ എ.എം സരിത. ആർ.എം കുമാരൻ ,രവീന്ദ്രൻ എടവലത്ത് പ്രസംഗിച്ചു. ഫസീൽ ടി.കെ സ്വാഗതവുംശശിധരൻ വളളിൽ നന്ദിയും പറഞ്ഞു. തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.


Recent News