നാടിൻ്റെ സ്പന്ദനമറിഞ്ഞ് മെയ് ദിനാചരണം;
അത്താണി - ആനപ്പാറ റോഡിൽ ഗതാഗതം സുഗമമാക്കി കൊങ്ങന്നൂർ സ്പന്ദനം കൂട്ടായ്മ
ആവണി എ എസ്
അത്തോളി : മൂന്ന് പതിറ്റാണ്ട് മുമ്പ് കലാ കായിക മേഖലയിൽ സജീവമായി പ്രവർത്തിച്ച കൂട്ടായ്മ മെയ് ദിനത്തിൽ റോഡിലെ ഗട്ടറുകൾ കോൺഗ്രീറ്റ് ചെയ്ത് ഗതാഗതം സുഗമമാക്കി നാടിൻ്റെ സ്പന്ദനമായി മാറി.
കൊങ്ങന്നൂർ സ്പന്ദനം കലാ-കായിവേദിയുടെ നേതൃത്വത്തിലാണ്
ജൽജീവൻ മിഷൻ്റെ പ്രവർത്തിയുടെ ഭാഗമായി റോഡിന് കുറുകെ വെട്ടി പൊളിച്ച ചാലുകൾ കോൺഗ്രീറ്റ് ഇട്ട് മാതൃകയായത്. അത്താണി മുതൽ ആനപ്പാറ വരെ
റോഡിന് കുറുകെ വെട്ടിപ്പൊളിച്ച ചാലുകൾ ആഴ്ചകളായി ഗട്ടറുകളായി
കിടക്കുന്നു.
ഇരു ചക്രവാഹന യാത്രക്കാർക്ക് ഡിസ്ക് തകരാർ വരെ ഉണ്ടായി. രാത്രി കാലങ്ങളിൽ പലർക്കും വീണ് പരിക്കേറ്റു. കാർ യാത്രക്കാരും ഓട്ടോക്കാരും സൈക്കിൾ യാത്രക്കാരും ഒരു പോലെ പ്രയാസപ്പെടുന്ന സാഹചര്യത്തിലാണ് സ്പന്ദനം കലാ കായിക വേദിയുടെ നേതൃത്വത്തിൽ ചാലുകളിൽ
കോൺക്രീറ്റ് ചെയ്ത് ഗതാഗതം സുഗമമാക്കിയത്.
സ്പന്ദനത്തിൻ്റെ വാർഷിക ആഘോഷത്തിനോടനുബന്ധിച്ച് നാടിന്റെ നന്മയ്ക്കായി പ്രവർത്തിക്കാൻ കഴിഞ്ഞ തിൽ അഭിമാനിക്കുന്നതായി സ്പന്ദനം സമന്വയം പ്രോഗ്രാം ചെയർമാൻ കെ ടി ശേഖർ പറഞ്ഞു.
ഈ മാസം 10 നും 11 നുമാണ് സ്പന്ദനം വാർഷികാഘോഷം .
നാടിൻ്റെ സ്പന്ദനം അറിഞ്ഞ്
മെയ്ദിനം തൊഴിലാളി ദിനമായി ആചരിക്കുന്ന ദിവസം പ്രവർത്തി നിർവ്വഹിച്ചതിലും സന്തോഷമുണ്ടെന്ന് സുന്ദരൻ കോതങ്കാട്ട് പറഞ്ഞു.
മുഹമ്മദ് അബ്ദുറഹിമാൻ വായനശാല, ഓർമ്മ സ്വയ സഹായ സംഘം ആനപ്പാറ ,അത്താണി ഓട്ടോ തൊഴിലാളി കൂട്ടായ്മ എന്നിവരുടെ സഹകരണത്തോടെയാണ് പ്രവർത്തി പൂർത്തിയാക്കിയത്.
സ്പന്ദനം പ്രസിഡൻ്റ് കെ ശിവാനന്ദൻ,ജനറൽ കൺവീനർ പി കെ ശശി , വാർഡ് മെമ്പർ പി കെ ജുനൈസ് ,പദ്ധതി കോർഡിനേറ്റർ
എൻ പ്രദീപൻ, അഷ്റഫ് കളത്തിൽ, വേലായുധൻ മാതോലത്ത്,
ഇ അനിൽ കുമാർ, ടി ക സജീവ് , കെ സുനിൽ, എൻ സുരേഷ് കുമാർ , എം രാജൻ,
വി പി മുത്തു കുമാർ ,കെ ബൈജു, കെ ശിവശങ്കരൻ , ടി കെ ഷൈലേഷ് , കുട്ടോത്ത് സുരേഷ് ,
പി ടി ജൈസൽ,
കെ ടി ബാബു എന്നിവർ നേതൃത്വം നൽകി.