അത്തോളിയിൽ വോക്ക് സമ്മേളനവും കുടുംബ സംഗമവും
ഞായറാഴ്ച (24-11-2024)
അത്തോളി : വുഡ് ക്രാഫ്റ്റ് ഓണേഴ്സ് വെൽഫെയർ ഓർഗനൈസേഷൻ ഓഫ് കേരളയുടെ അത്തോളി പഞ്ചായത്ത് സമ്മേളനവും കുടുംബ സംഗമവും ഞായർ (24-11-24) കൊടക്കല്ല് അലങ്കാർ വുഡ് ക്രാഫ്റ്റിൽ നടക്കും.
രാവിലെ 9 മുതൽ വൈകീട്ട് 4 വരെയാണ് പരിപാടി.
രാവിലെ 10 ന് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജൻ ഉദ്ഘാടനം ചെയ്യും. വോക്ക് പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് പി നാഫി അധ്യക്ഷത വഹിക്കും.സംസ്ഥാന സെക്രട്ടറി മഹേഷ് കോറോത്ത് മുഖ്യ പ്രഭാഷണം നടത്തും.സലാം പാലത്ത് സംഘടന വിശദീകരണം നൽകും.
പി എം ബാലകൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിക്കും.
സംഘടന രക്ഷാധികാരിയും പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ സുനീഷ് നാടുവിലയിൽ, രാജേഷ് കണ്ണഞ്ചേരി ,ഷാജി ക്‌ളാസിക്ക്, സി എം ഷാജി വേളൂർ,രവി കൂമുള്ളി, നിഷാദ് നടുവണ്ണൂർ, ഗിരീഷ് കാവുന്തറ,ജനീഷ് കുരുവട്ടൂർ,വി കെ രാഘവൻ, രാജീവൻ ഒ കെ എന്നിവർ പ്രസംഗിക്കും.
പി എം ബാലകൃഷ്ണൻ സ്വാഗതവും ജിതേഷ് മണി നന്ദിയും പറയും.