ഓർമ്മയിൽ മനാഫ് ;ഡ്രീം ബോക്സ് പദ്ധതിയുമായി
അത്തോളി ജംഗ്ഷൻ സജീവമാകുന്നു
പുതിയ ഓഫീസ് ഉദ്ഘാടനം വെള്ളിയാഴ്ച
അത്തോളി:അകാലത്തിൽ വിട പറഞ്ഞ അത്തോളി ജംഗ്ഷൻ സ്ഥാപകൻ മനാഫിന്റെ ഓർമയിൽ ഒരിടവേളക്ക് ശേഷം അത്തോളി ജംഗ്ഷൻ (എ.ജെ)സജീവമാകുന്നു.
പുതിയ ഓഫീസ് അത്തോളി അത്താണിയിൽ വെള്ളിയാഴ്ച ( 18 - 07 - 2025 ) വൈകീട്ട് 5 ന് ഇൻഫ്ലുവൻസർ മിൻഹാജ് ഉദ്ഘാടനം ചെയ്യും.
പുതിയ ഓഫീസ് ഗേറ്റിന് സമീപം സ്ഥാപിച്ചിരിക്കുന്ന ഡ്രീം ബോക്സിന്റെ ഉദ്ഘാടനം
അത്തോളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാജൻ നിർവ്വഹിക്കും.
പഞ്ചായത്തിലെ
പൊതുജനങ്ങളിൽ നിന്നും അഭ്യർത്ഥനകൾ, സ്വപ്നങ്ങൾ, വിഷമങ്ങൾ എഴുതി തയ്യാറാക്കി
ഡ്രീംബോക്സിൽ
സമർപ്പിക്കാം.എ.ജെ ടീം ഇതിൽ
ആഴ്ചതോറും ആവശ്യങ്ങളിൽ മുൻഗണന പ്രത്യേകം വിലയിരുത്തും. നിശബ്ദമായി നിറവേറ്റാൻ എല്ലാവിധ ശ്രമങ്ങളും നടത്തും.
കോവിഡ് കാലത്ത് ഓൺ ലൈൻ ക്ലാസ്സുകൾ
ക്കായി നിർധനരായ വിദ്യാർത്ഥികൾക്ക് ടിവി നൽകിയും ആംബുലൻസ് സർവ്വീസ് ഉൾപ്പെടെ കൈമാറി സാമൂഹിക പ്രതിബദ്ധതയോടെ ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുകയും ചെയ്തിരുന്നു.
ചെറിയ ഇടവേളക്ക് ശേഷം വലിയ കരുത്തോടെ അത്തോളി ജംഗ്ഷൻ സജീവമാകുകയാണ് - സംഘാടകൻ
യു കെ റഷീദ് പറഞ്ഞു.