അത്തോളി പഞ്ചായത്ത് ഹരിത കർമ്മ സേന അംഗങ്ങളെ ഗ്രാമ പഞ്ചായത്ത് ആദരിച്ചു.
അത്തോളി :പന്തലായിനി ബ്ലോക്കിൽ ഏറ്റവും മികച്ച ഹരിത കർമ്മ സേന അംഗങ്ങളായി
തെരഞ്ഞെടുക്കപ്പെട്ട അത്തോളി ഗ്രാമപഞ്ചായത്തിലെ ഹരിത കർമ്മ സേന അംഗങ്ങൾക്ക് ഗ്രാമപഞ്ചായത്ത് ആദരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബിന്ദു രാജന്റെ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് വൈ പ്രസിഡൻറ് സി കെ റിജേഷ് ,സെക്രട്ടറി അനിൽകുമാർ,
സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ
എ എംസരിത ,ഷീബ രാമചന്ദ്രൻ, സുനീഷ് നടുവിലെയിൽ ,
മെമ്പർമാരായ ശാന്തിമാവീട്ടിൽ, എ
എംവേലായുധൻ,
അസിസ്റ്റൻറ് സെക്രട്ടറി രാജേഷ് കുമാർ,
വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ ഷിജു,വിജില സന്തോഷ് എന്നിവർ പ്രസംഗിച്ചു.