
വിദ്യാർത്ഥികൾ കോളനിയിലെ ലൈബ്രറിക്ക് പുസ്തകങ്ങൾ കൈമാറി ; ഉപജീവന പദ്ധതിയും നടപ്പിലാക്കി
എരഞ്ഞിക്കൽ :പിവിഎസ് ഹയർ സെക്കൻഡറി സ്കൂൾ എരഞ്ഞിക്കൽ എൻഎസ്എസ് യൂണിറ്റ് കക്കയം അമ്പലക്കുന്ന് കോളനിയിലെ ലൈബ്രറി നവീകരണത്തിന്റെ ഭാഗമായി പുസ്തകങ്ങൾ കൈമാറി.
അമ്പലക്കുന്ന് കോളനി നിവാസികളെ പുസ്തകങ്ങളുടെ ലോകത്തേക്ക് എത്തിക്കുക ലക്ഷ്യമിട്ട പദ്ധതിയിൽ
ബാലസാഹിത്യകൃതികളും നോവലുകളും കഥകളും അടങ്ങുന്ന 27 പുസ്തകങ്ങളാണ് കൈമാറിയത്. എൻഎസ്എസ് ലീഡർ അഥർവിൻ്റെ നേതൃത്വത്തിൽ പുസ്തകൾ സമ്മാനിച്ചു. കോളനിയിലെ 16 കുടുംബങ്ങൾക്ക്
എൻ എസ് എസ് യൂണിറ്റ് കോളനി വാസികൾക്ക് ഉപജീവന പദ്ധതിയും നടപ്പിലാക്കി .
ഉപജീവന മാർഗമായി കോഴികളെ നൽകി. ഊരുമൂപ്പന്റെ സാന്നിധ്യത്തിൽ വാർഡ് മെമ്പർ സിസ്റ്റർ ഡാർലിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ കോഴികളെ വിതരണം ചെയ്തു.
ഫോട്ടോ :പിവിഎസ് ഹയർ സെക്കൻഡറി സ്കൂൾ എരഞ്ഞിക്കൽ എൻഎസ്എസ് യൂണിറ്റ് കക്കയം അമ്പലക്കുന്ന് കോളനിയിലെ ലൈബ്രറി നവീകരണത്തിന്റെ ഭാഗമായി പുസ്തകങ്ങൾ കൈമാറുന്നു.
ഫോട്ടോ: 2-കോളനിയിലെ 16 കുടുംബങ്ങൾക്ക്
എൻ എസ് എസ് യൂണിറ്റ് കോളനി വാസികൾക്ക് ഉപജീവന പദ്ധതിയുടെ ഭാഗമായി വാർഡ് മെമ്പർ സിസ്റ്റർ ഡാർലി കോഴികളെ നൽകുന്നു