അത്തോളിയിൽ തെങ്ങിന് വളം പെർമിറ്റ് വിതരണം ജൂലായ് 9 മുതൽ
അത്തോളി : ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം - തെങ്ങ് കൃഷി വികസനം പദ്ധതിയുടെ ഭാഗമായി തെങ്ങിന് വളം വാങ്ങുന്നതിന് കർഷകർക്ക് സബ്സിഡി നല്‍കുന്നു. 2023-24 വര്‍ഷത്തെ ഗുണഭോക്തൃ ലിസ്റ്റില്‍ ഉള്‍പ്പെട്ട കര്‍ഷകര്‍ക്കാണ് സബ്സിഡി അനുവദിക്കുന്നത്. ലിസ്റ്റില്‍ ഉള്‍പ്പെടാത്ത കര്‍ഷകര്‍ നേരത്തെ നല്‍കിയ അറിയിപ്പ് പ്രകാരം കൃഷിഭവനില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കൃഷിഭവനില്‍ നിന്നും അനുവദിക്കുന്ന തെങ്ങുകള്‍ക്കുള്ള ജൈവവളം അല്ലെങ്കിൽ രാസവളം മുഴുവന്‍ തുകയും അടച്ചു വളം ഡിപ്പോകളില്‍ നിന്നും വങ്ങേണ്ടതാണ്. സബ്സിഡി തുക വളത്തിന്റെ വിലയുടെ 50 ശതാമാനം എന്ന തോതില്‍ ഒരു തെങ്ങിന് പരമാവധി 50 രൂപ ബാങ്ക് അക്കൗണ്ടിലേക്ക് നല്‍കുന്നതാണ്. കര്‍ഷകര്‍ക്ക് വളം വാങ്ങുന്നതിനുള്ള പെര്‍മിറ്റ് താഴെ പറയുന്ന തീയതികളിലും സ്ഥലത്തും വച്ച് വിതരണം ചെയ്യുന്നതാണ്.
ജൂലായ് 9- വാര്‍ഡ് 1,2,3 കൂമുള്ളി വായനശാല.
ജൂലായ് 10- വാര്‍ഡ് 4,6,7 – പുക്കോട് വായനശാല.
ജൂലായ് 11- വാര്‍ഡ് 5, 14, 15,16,17 – പഞ്ചായത്ത് ഓഫീസ്
ജൂലായ് 12- വാര്‍ഡ് 10,11,12- കൊങ്ങന്നൂര്‍ വായനശാല
ജൂലായ് 15,17
വാർഡ് -8,9,12,13- കൃഷിഭവന്‍
പെർമിറ്റ് വാങ്ങാൻ വരുന്ന കർഷകർ താഴെ പറയുന്ന രേഖകൾ നിർബന്ധമായും കൊണ്ടുവരേണ്ടതാണ്..
1. നികുതി രസീത് (2024-25)- കോപ്പി
2. ബാങ്ക് പാസ്സ് ബുക്ക് കോപ്പി
3. ആധാർ കാർഡ് കോപ്പി
പെർമിറ്റ് വാങ്ങാൻ വരുമ്പോൾ അപേക്ഷ ഫോറം പൂരിപ്പിച്ചു നൽകേണ്ടതാണ്.