മാനാഞ്ചിറ ഫെസ്റ്റ്: 23 ആഘോഷമാക്കി
യു കെ യിലെ കോഴിക്കോട്ടുകാർ
ലണ്ടൻ: യു കെ യിലെ നോർത്താംപ്ടൺ മറ്റൊരു ചരിത്ര നിമിഷത്തിന് സാക്ഷിയായി. കോഴിക്കോട്ടുകാരുടെ ഏറ്റവും വലിയ സംഘടനയായ മാനാഞ്ചിറ ഫെസ്റ്റ് -23 നാണ് കഴിഞ്ഞ ദിവസം വേദിയായത്.
സംഘടന പ്രസിഡന്റ് മുഹമ്മദ് കേളോത്ത് ഉദ്ഘാടനം ചെയ്തു.
മലയാളം മിഷൻ യു കെ ചാപ്റ്റർ പ്രസിഡന്റ് സി എ ജോസഫ് മുഖ്യാതിഥിയായി .
11 എക്സിക്യൂട്ടീവ് അംഗങ്ങൾ ദീപം തെളിയിച്ചു. സെക്രട്ടറി ഡൽ ബർട്ട്,
ഡോ. റിയാസ്, മിഥുൻ , ആഖിഖ് എന്നിവർ സംസാരിച്ചു.
ഷൈനിഷ് , ശ്യം , ജയിൻ എന്നിവർ സ്റ്റേജ് ഷോയ്ക്ക് നേതൃത്വം നൽകി. സിയാദ് അസീസ് , ജംഷി തൗഫീർ എന്നിവരായി കോർഡിനേറ്റർ . ഉന്നക്ക , ചട്ടിപ്പത്തിരി, മുട്ടമാല തുടങ്ങിയ വിഭവങ്ങളുമായി മിനി ഫുഡ് ഫെസ്റ്റ് ഉണ്ടായിരുന്നു. ബോളി - മോളി വുഡ് ഡാൻസ് , മാർഗം കളി ,ഒപ്പന, ഭരതനാട്യം എന്നിവ ചടങ്ങിന് മാറ്റേകി.
500 ഓളം പേർ പങ്കെടുത്തു. കണ്ണഞ്ചിപ്പിക്കുന്ന വെടിക്കെട്ട് ലൈവോടെ സമാപിച്ചു.