അക്രമിച്ചവരെ അറസ്റ്റ് ചെയ്തില്ല ;
കുറ്റ്യാടി - അത്തോളി കോഴിക്കോട് റൂട്ടില്‍ തിങ്കളാഴ്ച ബസ് തൊഴിലാളികൾ
ജോലിക്കിറങ്ങില്ല ;കെ എസ് ആർ സി ഏർപ്പെടുത്തണമെന്ന് മന്ത്രിയ്ക്ക് മെയിൽ അയച്ച് യാത്രക്കാരുടെ കൂട്ടായ്മ
സ്വന്തം ലേഖകൻ
Breaking News
അത്തോളി : ബസ് ജീവനക്കാരെ അക്രമിച്ചവരെ
അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ചും ബസ് തൊഴിലാളികളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തണമെന്ന് ആവശ്യപെട്ടും
കുറ്റ്യാടി - അത്തോളി കോഴിക്കോട് റൂട്ടില്‍
ബസ് തൊഴിലാളികൾ തിങ്കളാഴ്ച ജോലിക്കിറങ്ങില്ലെന്ന് ബസ് തൊഴിലാളി സംയുക്ത കൂട്ടായ്മ അറിയിച്ചു. ഫലത്തിൽ പണിമുടക്ക്
തിങ്കളാഴ്ചയും തുടരുമെന്നാണ് അറിയുന്നത്.
ഞായറാഴ്ച രാവിലെയാണ് മിന്നൽ പണിമുടക്ക് നടത്തി യത് . കുറ്റ്യാടി - കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന അജ് വ ബസിലെ ഡ്രൈവർ ലിനീഷിനാണ് കൂമുള്ളിയിൽ വെച്ച് കാർ യാത്രക്കാരിൽ നിന്നും മർദ്ദനമേറ്റത്. ബസ് ചെളി തെറിപ്പിച്ച് കടന്ന് പോയതിന് പിന്നാലെ കാർ യാത്രക്കാർ ബസ് കുറുകെയിട്ട് തടഞ്ഞു . ചേദ്യം ചെയ്യലിൽ തർക്കമായി , മർദ്ദനത്തിൽ കലാശിച്ചു .
ശനിയാഴ്ച വൈകീട്ട് നടന്ന സംഭവത്തിൽ പ്രതിഷേധിച്ച് ഞായറാഴ്ച ലിമിറ്റഡ് ബസുകൾ മിന്നൽ പണിമുടക്ക് നടത്തുകയായിരുന്നു . മിന്നൽ പണിമുടക്കിൽ ജനം വലഞ്ഞു. കാറിലുണ്ടായിരുന്നവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചേർത്ത് കേസെടുക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.
ഇതിനിടെ ലിനീഷിനെ മർദ്ദിച്ചവർ സഞ്ചരിച്ച കാറിൽ ( കെ എൽ 56 - എം 35 30 ) ഉണ്ടായിരുന്ന രണ്ട് പേർക്കെതിരെ അത്തോളി പോലീസ് കേസെടുത്തു. എന്നാൽ രാത്രി വൈകിയും അറസ്റ്റ് ചെയ്തില്ല . ഈ റൂട്ടിൽ ബസ് സർവീസ് നടത്തുന്ന
തൊഴിലാളികൾക്കെതിരെ ഇത് നാലാം തവണയാണ് അക്രമം . ജോലിക്ക് ഇറങ്ങാൻ ജീവനിൽ കൊതിയുള്ള തൊഴിലാളികൾക്ക് ഭയമാണ്
ഇതിൽ പ്രതിഷേധിച്ചാണ് തൊഴിൽ ബഹിഷ്കരണമെന്ന് ബി എം എസ് കുറ്റ്യാടി യൂണിറ്റ് പ്രസിഡൻ്റ് ഷൈൻ പൈമ്പള്ളി പറഞ്ഞു.
ബി എം എസ് ന് പിന്നാലെ സി ഐ ടി യും പ്രതിഷേധത്തിൽ പിന്തുണ അറിയിച്ചു.
മർദ്ദനത്തിന് ഇരയായ ലെനീഷ് |38 ) എം എം സി യിൽ ചികിത്സയിലാണ്.
അതിനിടെ ബദൽ സംവിധാനമായി കുറ്റ്യാടി - കോഴിക്കോട് റൂട്ടിൽ അധിക കെ എസ് ആർ സി ബസ് ഏർപ്പെടുത്തണമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറിന് ബസ് പാസഞ്ചേർസ് അസോസിയേഷൻ സെക്രട്ടറി ഷെമീർ നളന്ദ ഇ മെയിൽ അയച്ചു.