കൊക്കല്ലൂർ സ്കൂളിലെ ഹയർ സെക്കൻഡറിക്ക് 35 വയസ് ;  മനോഹരമാക്കി മധുരിതം - 35
കൊക്കല്ലൂർ സ്കൂളിലെ ഹയർ സെക്കൻഡറിക്ക് 35 വയസ് ; മനോഹരമാക്കി മധുരിതം - 35
Atholi NewsInvalid Date5 min

കൊക്കല്ലൂർ സ്കൂളിലെ ഹയർ സെക്കൻഡറിക്ക് 35 വയസ് ; 

മനോഹരമാക്കി മധുരിതം - 35 




ബാലുശ്ശേരി : സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗം ആരംഭിച്ചിട്ട് 35 വർഷം പൂർത്തിയാക്കിയതിൻ്റെ ആഘോഷിക്കാൻ സ്കൂളിലെ 35 കുട്ടികൾ അണിനിരന്ന് ദൃശ്യരൂപം ഒരുക്കി മധുരിതം - 35 വിസ്മയം തീർത്തു.കോക്കല്ലൂർ ഗവ. ഹയർസെക്കൻഡറി സ്കൂൾ ഹയർസെക്കൻഡറി വിഭാഗത്തിന്റെ 35 വർഷം പൂർത്തിയാക്കിയതിൻ്റെ ആഘോഷമാണ് 

മധുരിതം - 35 ഒരുക്കിയത്. കോളേജുകളിൽനിന്ന് പ്രീഡിഗ്രി വേർപെടുത്തിയതിൻ്റെ ഭാഗമായി 1990-ൽ കേരളത്തിലെ 31 ഗവൺമെന്റ്റ് സ്കൂളുകളിൽ പ്ലസ്ടു സംവിധാനം ആരംഭിച്ചു. 1990 ഓഗസ്റ്റ് ആറിന് വിദ്യാഭ്യാസ മന്ത്രിയായിരുന്ന കെ. ചന്ദ്രശേഖരനായിരുന്നു ഉദ്ഘാടനം ചെയ്തത്.35 ആം പിറന്നാൾ ആഘോഷത്തിൻ്റെ ഭാഗമായി 'മധുരിതം 35' എന്നപേ രിൽ ഹയർസെക്കൻഡറി വിഭാഗ ത്തിലെ സ്ലൗട്ട് ട്രൂപ്പിൻ്റെ നേതൃത്വ ത്തിൽ മുഴുവൻകുട്ടികളും അണിനിരന്നാണ് ഇക്കഴിഞ്ഞ ഓഗസ്റ്റ് 6 ന് വിദ്യാലയത്തിൽ ദൃശ്യരൂപം ഒരുക്കിയത്.

വർണ്ണമനോഹരമായ 

പുസ്തകങ്ങൾ കൈകളിലേന്തിയാണ് കുട്ടികൾ അണി നിരന്നത്. പ്രിൻസിപ്പൽ എൻ.എം. നിഷ, സ്കൗട്ട് മാസ്റ്റർ മുഹമ്മദ് സി. അച്ചിയത്ത്, ഹയർസെക്കൻഡറി അധ്യാപകർ, സ്കൗ ട്രൂപ്പ് ലീഡർ എൻ. കൃഷ്ണനുണ്ണി, സ്കൗട്ട് ട്രൂപ്പ് അംഗങ്ങൾ പരിപാടിക്ക് നേതൃത്വംനൽകി.

Recent News